ഫൺ ആക്ഷൻ മൂവിയുമായി സജിൽ മമ്പാട്; ‘ഡർബി’ നിലമ്പൂരിൽ ആരംഭിച്ചു

ആക്ഷന് ഏറെ പ്രാധാന്യം നൽകിയ 'കടകൻ' എന്ന ചിത്രത്തിന് ശേഷം സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന സിനിമയാണ് ഡർബി. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു പക്കാ മാസ് എന്റർടൈനർ തന്നെയായിരിക്കും ഈ സിനിമയെന്ന് സംവിധായകൻ പറഞ്ഞു.

By Senior Reporter, Malabar News
Darbi Movie
ചിത്രത്തിന്റെ പൂജയിൽ നിന്ന്
Ajwa Travels

ഒരുകൂട്ടം യുവതാരങ്ങളെ മുൻനിർത്തി സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന സിനിമ ‘ഡർബി’യുടെ ചിത്രീകരണം നിലമ്പൂരിൽ ആരംഭിച്ചു. ക്യാമ്പസ് പശ്‌ചാത്തലത്തിൽ ഒരുക്കുന്ന ഈ ന്യൂജൻ ഫൺ ആക്ഷൻ മൂവി ഡിമാൻസ് ഫിലിം ഫാക്‌ടറിയുടെ ബാനറിൽ മൻസൂർ അബ്‌ദുൾ റസാഖ് ആണ് നിർമിക്കുന്നത്.

ആക്ഷന് ഏറെ പ്രാധാന്യം നൽകിയ ‘കടകൻ’ എന്ന ചിത്രത്തിന് ശേഷം സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന സിനിമയാണ് ഡർബി. ‘മൽസരം’ എന്നാണ് ഡർബി എന്ന വാക്കിലൂടെ ഉദ്ദേശിക്കുന്നത്. അതുകൊണ്ടുതന്നെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു പക്കാ മാസ് എന്റർടൈനർ തന്നെയായിരിക്കും ഈ സിനിമയെന്ന് സംവിധായകൻ പറഞ്ഞു.

യുവ താരനിര തന്നെയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ആദം സാബിക്ക്, ഹരി ശിവറാം, അമീൻ, അനു, ഋഷി എൻകെ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ആൻ മെർലെറ്റ്, നോയില ഫ്രാൻസി, സുപർണ്ണ എസ് എന്നിവരാണ് നായികമാർ. ഇവരെ കൂടാതെ, സാഗർ സൂര്യ, ഫ്രാങ്കോ ഫ്രാൻസിസ്, ജോണി ആന്റണി, ശബരീഷ് വർമ, അബു സലിം, ശിവരാജ്, കൊല്ലം ഷാഫി, പ്രദീപ് ബാലൻ, ദിവ്യ എം നായർ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

നിലമ്പൂരും സമീപ പ്രദേശങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. സംഗീതത്തിന് ഏറെ പ്രാധാന്യം നൽകുന്ന ചിത്രത്തിലെ സംഗീതമൊരുക്കുന്നത് ഗോപി സുന്ദറാണ്. സെഹ്‌റു സുഹറയും അമീർ സുഹൈലും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ഛായാഗ്രഹണം അഭിനന്ദൻ രാമനുജം. ജെറിൻ കൈതക്കാടാണ് എഡിറ്റിങ്.

Derby Movie Pooja
ചിത്രത്തിന്റെ പൂജയിൽ നിന്ന്

പ്രോജക്‌ട് ഡിസൈനർ: അർഷാദ് നക്കോത്ത്, പ്രൊഡക്ഷൻ കൺട്രോളർ: നജീർ നസിം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജമാൽ വി ബാപ്പു, കലാസംവിധാനം: അസീസ് കരുവാരക്കുണ്ട്, മേക്കപ്പ്: റഷീദ് അഹമ്മദ്, കോസ്‌റ്റ്യൂം ഡിസൈനർ: നിസ്സാർ റഹ്‌മത്ത്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ: റെജിൽ കെയ്‌സി, സംഘട്ടനം: തവസി രാജ്, സ്‌റ്റുഡിയോ: സപ്‌താ റെക്കോർഡ്‌സ്, വിഎഫ് എക്‌സ്: വിശ്വാസ് എഫ്എച്ച്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: മെഹ്ബൂബ്, സ്‌റ്റിൽസ്: എസ്‌ബികെ ഷുഹൈബ്, പബ്ളിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിങ്: അപ്‌ടെയ്‌ക്‌സ് ആഡ്‌സ്, പിആർഒ: പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE