‘വോയിസ് ഓഫ് വോയിസ്‌ലെസ്’ എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ വേടൻ എന്ന പേരിലറിയപ്പെടുന്ന ഹിരൺദാസ് മുരളിയുടെ ഏറ്റവും പുതിയ റാപ്പ് സോങ് പുറത്ത്. ‘ഭൂമി ഞാൻ വാഴുന്നിടം’ എന്ന പേരിലുള്ള പാട്ട് യൂട്യൂബിലൂടെയാണ് റിലീസ് ചെയ്‌തത്. വോയിസ് ഓഫ് വോയിസ്‌ലെസിൽ അടിച്ചമർത്തപ്പെട്ടവന്റെ കഥയാണ് പറഞ്ഞതെങ്കിൽ പുതിയ പാട്ടിൽ രക്‌തം ചിതറിയ പുതുലോകത്തിന്റെ വേദന നിറഞ്ഞ കഥകളാണ് വേടൻ പങ്കുവെക്കുന്നത്.
അഭയാർഥി ജീവിതത്തിന്റെ നേർകഥ ലോകത്തിന് മുന്നിൽ കാട്ടിക്കൊടുത്ത് ഏവരുടെയും മനസിലെ തീരാവേദനയായി മാറിയ ഐലൻ കുർദിയുടെ മരണവും ചൈനയിലെ ഉയിഗൂർ വംശഹത്യയും മ്യാൻമറിലെ റോഹിങ്ക്യൻ കുരുതിയും തമിഴ് പുലികളുടെയും പലസ്‌തീൻ ജനതയുടെയും പോരാട്ടവും അമേരിക്കൻ ലാറ്റിൻ ആഫ്രിക്കൻ നാടുകളിലെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടവുമെല്ലാം വേടന്റെ വരികൾക്ക് മൂർച്ച പകരുന്നു.
Read also: ഫോട്ടോ ഫിനിഷില്‍ ഹൈദരാബാദ്; ബംഗളൂര്‍ പുറത്ത്






































