പട്രോളിങ്ങിനിടെ താഴ്‌ചയിലേക്ക് വീണു; മലയാളി സൈനികന് വീരമൃത്യു

മലപ്പുറം ചെറുകുന്ന് കാട്ടുമുണ്ട സുബ്രഹ്‌മണ്യന്റെയും ലക്ഷ്‌മിയുടെയും മകൻ സജീഷ് ആണ് മരിച്ചത്.

By Senior Reporter, Malabar News
Malayali Soldier Died-Sajeesh
സജീഷ് (Image Courtesy: YouTube)

ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ രജോരി സെക്‌ടറിലുണ്ടായ അപകടത്തിൽ മലയാളി സൈനികന് വീരമൃത്യു. മലപ്പുറം ചെറുകുന്ന് ഒതുക്കുങ്ങൽ സുബ്രഹ്‌മണ്യന്റെയും ലക്ഷ്‌മിയുടെയും മകൻ സജീഷ് (48) ആണ് മരിച്ചത്. പട്രോളിങ് ഡ്യൂട്ടിക്കിടെ വാഹനം താഴ്‌ചയിലേക്ക് മറിയുകയായിരുന്നു.

സുബേദാറായ സജീഷ് 27 വർഷമായി പട്ടാളത്തിൽ സേവനം അനുഷ്‌ഠിച്ചുവരികയാണ്. വെള്ളിയാഴ്‌ച വൈകീട്ടായിരുന്നു അപകടം. പട്രോളിങ് സംഘത്തെ നയിക്കുന്നതിനിടെ വാഹനം നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. സൈന്യം രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡെൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ ഭൗതികശരീരം നാളെ പുലർച്ചയോടെ നാട്ടിലെത്തിക്കും. നാളെ രാവിലെ നാട്ടിൽ പൊതുദർശനം ഉണ്ടാകും.

Most Read| ആഗ്രഹവും കഠിന പ്രയത്‌നവും; കിളിമഞ്ചാരോ കീഴടക്കി കാസർഗോഡുകാരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE