കോയമ്പത്തൂർ: മൂന്നുകോടി രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി മലയാളി യുവതി പിടിയിൽ. കോയമ്പത്തൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നാണ് ശനിയാഴ്‌ച യുവതിയെ കസ്‌റ്റംസ് ഉദ്യോഗസ്‌ഥർ പിടികൂടിയത്. ബാങ്കോക്കിൽ നിന്നും സിംഗപ്പൂർ-കോയമ്പത്തൂർ സ്‌കൂട്ട് എയർലൈൻസിലാണ് മലയാളിയായ നവമി രതീഷ് എത്തിയത്.
പരിശോധനയിൽ 3.155 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. മുൻകൂട്ടി ലഭിച്ച വിവരമനുസരിച്ച് കാത്തുനിന്ന എയർ ഇന്റലിജൻസ്, കസ്‌റ്റംസ് ഉദ്യോഗസ്‌ഥരാണ് യുവതിയുടെ ബാഗിൽ നിന്നും കഞ്ചാവ് കണ്ടെടുത്തത്. 6 ചിപ്‌സ് പാക്കറ്റുകളിലായി കഞ്ചാവ് ഒളിപ്പിച്ച നിലയിലായിരുന്നു.
ഓസ്‍ട്രേലിയയിൽ നിന്നാണ് യുവതി ബാങ്കോക്ക് വഴി ഇന്ത്യയിലേക്ക് കഞ്ചാവ് കടത്തിയതെന്നാണ് വിവരം. യുവതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം യുവതിയെ കസ്‌റ്റംസ് ഉദ്യോഗസ്‌ഥർ ചോദ്യം ചെയ്യുകയാണ്.
Most Read| ‘നാലാം ക്ളാസിലെ അടിക്ക് 62ആം വയസിൽ തിരിച്ചടി’; ഇത് കാസർഗോഡൻ പ്രതികാരം