കൊൽക്കത്ത: ബംഗാൾ ഗവർണർ സിവി ആനന്ദ ബോസിനെതിരായ അപകീർത്തി പരാമർശത്തിൽ മുഖ്യമന്ത്രി മമതാ ബാനർജിക്ക് ഹൈക്കോടതിയിൽ കനത്ത തിരിച്ചടി. ഗവർണർക്കെതിരെ മമതാ ബാനർജിയോ തൃണമൂൽ കോൺഗ്രസോ അപകീർത്തിപരമോ തെറ്റായതോ ആയ പരാമർശങ്ങൾ നടത്താൻ പാടില്ലെന്ന് കൊൽക്കത്ത ഹൈക്കോടതി കർശന നിർദ്ദേശം നൽകി.
ഗവർണറുടെ പരാതിയിലാണ് ഹൈക്കോടതി താൽക്കാലിക ഉത്തരവ്. ജസ്‌റ്റിസ് കൃഷ്‌ണ റാവുവിന്റെ സിംഗിൾ ബെഞ്ചിന്റേതാണ് നടപടി. ഓഗസ്‌റ്റ് 14 വരെയാണ് ഉത്തരവിന്റെ കാലാവധി. ഗവർണറുടേത് ഭരണഘടനാ പദവിയാണെന്നും വ്യക്‌തിപരമായ ആക്രമണത്തിലേക്ക് പോകരുതെന്നും കോടതി പരാമർശിച്ചു.
ഇക്കഴിഞ്ഞ ജൂൺ 28നാണ് മമതാ ബാനർജിക്കെതിരെ ഗവർണർ മാനനഷ്‌ടക്കേസ് ഫയൽ ചെയ്‌തത്. രാജ്ഭവൻ സന്ദർശിക്കാൻ ഭയമാണെന്ന് സ്‌ത്രീകൾ പരാതിപ്പെട്ടെന്ന മമതയുടെ ആരോപണത്തിന് പിന്നാലെയാണ് പരാതി നൽകിയത്. ജൂൺ 27ന് സംസ്‌ഥാന സെക്രട്ടറിയേറ്റിലെ അഡ്‌മിനിസ്‌ട്രേറ്റീവ് യോഗത്തിലാണ് ഇക്കാര്യം മമത ആരോപിച്ചത്.
Most Read| പൂക്കോട് വെറ്ററിനറി സർവകലാശാല; പുതിയ വിസിക്കായി സേർച്ച് കമ്മിറ്റി രൂപീകരിച്ച് സർക്കാർ