പാലക്കാട്: ആദിവാസി വിഭാഗത്തിൽപെട്ട 14 വയസുകാരിയെ പീഡിപ്പിച്ച കേസിൽ സഹോദരീ ഭർത്താവ് അറസ്റ്റിൽ. പുതൂർ പഞ്ചായത്തിലെ താഴെ ഭൂതയാർ ഊരിലെ നഞ്ചന്റെ മകൻ രാജനാണ് (34) അറസ്റ്റിലായത്. ഭാര്യാ സഹോദരിയുടെ പിറന്നാൾ ആഘോഷത്തിന് ഭാര്യവീട്ടിൽ എത്തിയ രാജൻ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
പിന്നീട് പലപ്പോഴായി ഇയാൾ പീഡിപ്പിച്ചിരുന്നതായി കുട്ടി മൊഴി നൽകി. ക്ളാസ് സമയങ്ങളിൽ കുട്ടിയിൽ പതിവില്ലാത്ത അവശത പ്രകടമായതിനാൽ അധ്യാപകർ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് കോട്ടത്തറ ആശുപത്രിയിൽ നൽകിയ കൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡനവിവരം തുറന്നു പറഞ്ഞത്.
സ്കൂൾ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അഗളി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
Most Read: കടകളിലെ വൈന്‍ വില്പന; മഹാരാഷ്ട്ര സർക്കാരിനെതിരെ അണ്ണാ ഹസാരെ







































