മലപ്പുറം: കാളികാവിലെ ആളെക്കൊല്ലി കടുവ കൂട്ടിൽ. കരുവാരക്കുണ്ട് സുൽത്താന എസ്‌റ്റേറ്റിൽ വനംവകുപ്പ് സ്‌ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. രണ്ടുമാസമായി വനംവകുപ്പ് അധികൃതർ കടുവയ്‌ക്കായി തിരച്ചിലിലായിരുന്നു. കൂട്ടിൽ കടുവ കുടുങ്ങിയ വിവരം നാട്ടുകാരാണ് വനംവകുപ്പിന്റെ അറിയിച്ചത്.
ഇക്കഴിഞ്ഞ മേയ് 15നാണ് തോട്ടം തൊഴിലാളിയായ ഗഫൂറിനെ കാളികാവ് എസ്‌റ്റേറ്റിൽ വെച്ച് കടുവ കൊലപ്പെടുത്തിയത്. അന്നുമുതൽ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ ദൗത്യസംഘം കടുവയ്‌ക്കായി തിരച്ചിൽ നടത്തിവരികയായിരുന്നു. പ്രദേശത്ത് പലതവണ കടുവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
ക്യാമറകളിൽ കടുവ ദൃശ്യം പതിഞ്ഞിരുന്നുവെന്ന് മാത്രമല്ല ഒരുതവണ കടുവയെ കാണുകയും ചെയ്‌തിരുന്നു. എന്നാൽ പിടികൂടാൻ കഴിയാത്തത് വനംവകുപ്പിന് വലിയ തലവേദന സൃഷ്‌ടിച്ചിരുന്നു. കടുവയെ വെടിവെച്ച് കൊല്ലണം എന്നതാണ് നാട്ടുകാരുടെ ആവശ്യം. കടുവയുടെ സാന്നിധ്യം കാരണം ജോലിക്ക് പോകാൻ പോലും കഴിയാത്ത അവസ്‌ഥയിലായിരുന്നു നാട്ടുകാർ. എന്നാൽ, കടുവയെ മറ്റൊരു കാട്ടിലേക്ക് മാറ്റാനാണ് വനംവകുപ്പിന്റെ തീരുമാനമെന്നാണ് സൂചന.
Most Read| തറയ്‌ക്കടിയിൽ നിന്ന് രക്‌തം സമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!