പാലക്കാട്: ജില്ലയിലെ മംഗലംഡാമിലെ സാഹസികോദ്യാനം തുറന്നു. ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷമാണ് സാഹസികോദ്യാനം തുറന്നത്. മംഗലംഡാം അണക്കെട്ടിന്റെ സമീപത്തായാണ് ഉദ്യാനം ഒരുക്കിയിട്ടുള്ളത്. കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകം ഒരുക്കിയിട്ടുള്ള ഉദ്യാനങ്ങളിൽ കുട്ടികൾക്ക് അഞ്ചും മുതിർന്നവർക്ക് പത്തും സാഹസിക വിനോദങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
കുട്ടികൾക്ക് 50 രൂപയും മുതിർന്നവർക്ക് 100 രൂപയുമാണ് നിരക്ക്. ഉദ്യാനത്തിലേക്കുള്ള പ്രവേശന ഫീസിന് പുറമെയാണ് ഈ നിരക്ക് ഈടാക്കുക. രാവിലെ 10.30 മുതൽ വൈകിട്ട് 5.30 വരെയാണ് സന്ദർശകർക്ക് പ്രവേശാനുമതി ഉള്ളത്. ഉൽസവ സീസൺ തുടങ്ങുന്നതോടെ മംഗലംഡാമിലേക്ക് സന്ദർശകർ കൂടുതലായി എത്തുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
Read also: അനധികൃത ദത്ത് വീണ്ടും; മാതാവിനെതിരെ കേസെടുത്ത് പോലീസ്








































