അനധികൃത ദത്ത് വീണ്ടും; മാതാവിനെതിരെ കേസെടുത്ത് പോലീസ്

By News Desk, Malabar News
11 Old Baby Died Due To Ball Stuck In His Throat While Playing
Ajwa Travels

കോഴിക്കോട്: സംസ്‌ഥാനത്ത് വീണ്ടും അനധികൃത ദത്ത് വിവാദം. ശിശുക്ഷേമ സമിതിയുടെ അനുമതിയില്ലാതെ കോഴിക്കോട് അനധികൃതമായി ദത്ത് നല്‍കിയ മൂന്നര വയസുള്ള കുഞ്ഞിനെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് കുഞ്ഞിനെ അനധികൃതമായി ദത്ത് നല്‍കിയ വിവരംശിശുക്ഷേമ സമിതിയുടെ ശ്രദ്ധയില്‍പ്പെടുന്നത്.

കുഞ്ഞിനെ സുരക്ഷിതമല്ലാത്ത വീട്ടിലേക്കാണ് മാറ്റിയതെന്നാണ് വിവരം. കോഴിക്കോടുള്ള ദമ്പതികള്‍ക്കാണ് കുഞ്ഞിനെ ദത്ത് നല്‍കിയത്. കുഞ്ഞിനെ ഉപേക്ഷിച്ചതിനും അനധികൃതമായി ദത്ത് നല്‍കിയതിനും കുട്ടിയുടെ മാതാവിനെതിരെ പന്നിയങ്കര പോലീസ് കേസെടുത്തു.

കുഞ്ഞിനെ ദത്ത് നല്‍കിയതില്‍ വീഴ്‌ച കണ്ടെത്തിയാല്‍ ഉടന്‍ നടപടിയുണ്ടാകുമെന്ന് ശിശുക്ഷേമ സമിതി ചെയര്‍മാന്‍ അഡ്വ പിഎം തോമസ് പറഞ്ഞു. ആശുപത്രിക്ക് വീഴ്‌ച സംഭവിച്ചോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. കുട്ടിയുടെ യഥാര്‍ഥ മാതാവിനെ വിളിച്ചുവരുത്തുമെന്നും പോലീസിന്റെ റിപ്പോർട് ലഭിച്ച ശേഷം തുടര്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Most Read: കുഞ്ഞ് ജനിച്ചത് രണ്ട് തലയും മൂന്ന് കൈകളുമായി; അത്യപൂർവം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE