ദത്ത് വിവാദം; സിഡബ്‌ള്യൂസി കോടതിക്ക് റിപ്പോര്‍ട് കൈമാറി

By Web Desk, Malabar News
Anupama Dutt Case
Ajwa Travels

തിരുവനന്തപുരം: ദത്ത് വിവാദത്തിൽ സിഡബ്‌ള്യൂസി കോടതിക്ക് റിപ്പോര്‍ട് കൈമാറി. തിരുവനന്തപുരം കുടുംബ കോടതിയിലാണ് സിഡബ്‌ള്യൂസി ഡിഎൻഎ പരിശോധനാ ഫലമടക്കമുള്ള റിപ്പോര്‍ട് സമര്‍പ്പിച്ചത്. കുട്ടിയുടെ അമ്മയുടെ വികാരം പരിഗണിച്ച് കേസ് ഇന്നുതന്നെ പരിഗണിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു.

ഇന്ന് ഉച്ചകഴിഞ്ഞ് കേസ് തിരുവനന്തപുരം കുടുംബ കോടതി പരിഗണിക്കും. സിഡബ്ള്യൂസി കോടതിയിൽ നൽകിയ ഫ്രീ ഫോർ അഡോപ്ക്ഷൻ ഡിക്ളറേഷൻ സർട്ടിഫിക്കറ്റ് ഇനി റദ്ദാക്കും. കുഞ്ഞ് അനുപമയുടേതും പങ്കാളി അജിത്തിന്റേതും ആണെന്നുമുള്ള ഡിഎൻഎ ഫലം വന്നതാണ് കേസിൽ നിർണായകമായത്.

അതേസമയം അനുപമയുടെ കുഞ്ഞിനെ ദത്ത് കൊടുത്തതില്‍ ശിശുക്ഷേമ സമിതിക്കും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കും ഗുരുതര വീഴ്‌ചയുണ്ടായെന്നാണ് കണ്ടെത്തല്‍. ദത്തുനല്‍കി മൂന്നാം ദിവസം അനുപമ പരാതി നല്‍കിയിട്ടും ശിശുക്ഷേമ സമിതി ഒന്നും ചെയ്‌തില്ല. ദത്ത് പോകുന്നതിന് മൂന്നരമാസം മുമ്പ് സിറ്റിംഗ് നടത്തിയ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ദത്ത് തടഞ്ഞില്ല.

അനുപമയുടെ കുഞ്ഞ് ശിശുക്ഷേമ സമിതിയിലെത്തുന്നത് 2020 ഒക്‌ടോബർ 22ന് രാത്രി 12.30നാണ്. ദത്ത് നൽകുന്നത് ഓഗസ്‌റ്റ് 7നും. കുഞ്ഞിനെ കിട്ടിയെന്ന പത്രപരസ്യത്തിന് പിന്നാലെ അജിത്ത് പലതവണ ശിശുക്ഷേമ സമിതി ഓഫിസിലും ജനറൽ സെക്രട്ടറി ഷിജുഖാന്റെ മുന്നിലും എത്തി. കഴിഞ്ഞ നവംബറിലെ ഈ സന്ദർശനത്തിന്റെ വിവരങ്ങളടങ്ങിയ രജിസറ്റർ ഓഫിസിൽ നിന്നും ചുരണ്ടിമാറ്റി.

ദത്ത് കൊടുത്തതിന്റെ നാലാം നാൾ അനുപമ കുഞ്ഞിനെ പരാതിക്കാരിക്ക് കാണിച്ച് കൊടുക്കണമെന്ന സിഡബ്‌ള്യൂസി ഉത്തരവുമായി ശിശുക്ഷേമ സമിതിയിൽ എത്തിയിട്ടും കുഞ്ഞിനെ തിരിച്ചു കൊണ്ടുവരാൻ നടപടി എടുത്തില്ല. മാത്രമല്ല, കുഞ്ഞിനുമേല്‍ ആരും അവകാശവാദം ഉന്നയിച്ചിട്ടില്ലെന്ന രീതിയിൽ ദത്ത് സ്‌ഥിരപ്പെടുത്താൻ സമിതി കോടതിയിൽ സത്യവാങ്മൂലം നൽകി.

ഏപ്രിൽ 19 ന് പൊലീസിൽ പരാതി നൽകിയിട്ടും ദത്ത് കൊടുക്കുന്നത് വരെ അനുപമ കാര്യമായ അന്വേഷണം നടത്തിയില്ലെന്ന വിമർശനവും റിപ്പോർട്ട് ഉന്നയിക്കുന്നുണ്ട്. ആന്ധ്രാ ദമ്പതികളുടെ കണ്ണീരിന്റെ ഉത്തരവാദികൾ ശിശുക്ഷേമ സമിതിയും സിഡബ്‌ള്യൂസിയും ആണെന്ന് അടിവരയിടുന്നതാണ് റിപ്പോർട്. അനുപമയിൽ നിന്നും കുഞ്ഞിനെ ഒഴിവാക്കാനും ഈ കുഞ്ഞിനെ തന്നെ ദത്ത് നൽകാനും സർക്കാരിന്റെ രണ്ട് സ്‌ഥാപനങ്ങളും ഗൂഡാലോചന നടത്തി എന്നാണ് തെളിയുന്നത്.

Malabar News: ജലനിരപ്പ് ഉയരുന്നു; ആളിയാർ ഡാമിന്റെ 11 ഷട്ടറുകളും തുറന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE