‘ഞെട്ടലുളവാക്കുന്ന ഹിംസാൽമക പ്രവൃത്തി’; പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് മാർക്ക് കാർനി

30 മണിക്കൂറിലേറെ നീണ്ട മൗനത്തിന് ശേഷമാണ് കാനഡ ഔദ്യോഗികമായി പ്രതികരിക്കാൻ തയ്യാറായത്. അഫ്‌ഗാനിസ്‌ഥാനിലെ താലിബാൻ സർക്കാർ ഉൾപ്പടെ ഭീകരാക്രമണത്തെ അപലപിച്ച് രംഗത്തെത്തിയപ്പോൾ ജി7 കൂട്ടായ്‌മയിലെ അംഗം കൂടിയായ കാനഡയുടെ മൗനം പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

By Senior Reporter, Malabar News
Mark Carney
Mark Carney (Image Source: CNN)
Ajwa Travels

ഒട്ടാവ: പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർനി. 30 മണിക്കൂറിലേറെ നീണ്ട മൗനത്തിന് ശേഷമാണ് കാനഡ ഔദ്യോഗികമായി പഹൽഗാം ഭീകരാക്രമണത്തിനെതിരെ പ്രതികരിക്കാൻ തയ്യാറായത്.

”ജമ്മു കശ്‌മീരിലെ ഭീകരാക്രമണം എന്നെ ഞെട്ടിച്ചു. നിരപരാധികളായ സാധാരണക്കാരെയും വിനോദസഞ്ചാരികളും കൊലപ്പെടുത്തുകയും പരിക്കേൽപ്പിക്കുകയും ചെയ്‌തത്‌ അർഥശൂന്യവും ഞെട്ടലുളവാക്കുന്ന ഹിംസാൽമക പ്രവൃത്തിയുമാണ്. കാനഡ ഈ ഭീകരാക്രമണത്തെ ശക്‌തമായി അപലപിക്കുന്നു. ഭീകരാക്രമണത്തിന് ഇരകളായവരെയും അവരുടെ കുടുംബാംഗങ്ങളെയും അനുശോചനം അറിയിക്കുന്നു”- മാർക്ക് കാർനി സാമൂഹിക മാദ്ധ്യമത്തിൽ കുറിച്ചു.

അഫ്‌ഗാനിസ്‌ഥാനിലെ താലിബാൻ സർക്കാർ ഉൾപ്പടെ ഭീകരാക്രമണത്തെ അപലപിച്ച് രംഗത്തെത്തിയപ്പോൾ ജി7 കൂട്ടായ്‌മയിലെ അംഗം കൂടിയായ കാനഡയുടെ മൗനം പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കനേഡിയൻ പ്രതിപക്ഷ നേതാവ് പിയേർ പൊളിയേവ് ഭീകരാക്രമണത്തെ അപലപിച്ച് നാലര മണിക്കൂറിന് ശേഷമാണ് കാനഡ ഔദ്യോഗിക പ്രതികരണം നടത്തിയത്.

Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE