പാറ്റ്‌ന: ബിഹാറില്‍ പടക്ക വ്യാപാരിയുടെ ഉടമസ്‌ഥതയിലുള്ള കെട്ടിടത്തിലുണ്ടായ സ്‌ഫോടനത്തില്‍ ആറ് പേര്‍ മറിച്ചു. ഛപ്രയിലെ ബുദായി ബാഗ് ഗ്രാമത്തിലാണ് സംഭവം. ഷബീര്‍ ഹുസൈന്‍ എന്ന പടക്കവ്യാപാരിയുടെ വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. പൊട്ടിത്തെറിയെ തുടര്‍ന്ന് കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീഴുകയും ബാക്കി ഭാഗത്ത് തീ പടരുകയും ചെയ്‌തു. നദിയുടെ തീരത്ത് സ്‌ഥിതി ചെയ്‌തിരുന്ന വീടിന്റെ ഭാഗം തകര്‍ന്നു വീണത് വെള്ളത്തിലേക്കായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
അവശിഷ്‌ടങ്ങള്‍ക്കിടയില്‍ എട്ടോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്. പരിക്കേറ്റ എട്ട് പേരെ ആശുപത്രിയിലേക്ക് മാറ്റി. ഛപ്രയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കുന്നതിനായുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സ്‌ഫോടനമുണ്ടായ കെട്ടിടത്തില്‍ പടക്കങ്ങള്‍ നിര്‍മിച്ചിരുന്നതായി പോലീസ് പറഞ്ഞു. അപകടസ്‌ഥലത്ത് ഏകദേശം ഒരുമണിക്കൂറോളം തുടര്‍ച്ചയായി പടക്കങ്ങള്‍ പൊട്ടിയിരുന്നു.
Most Read: വ്യാജ വാഹനാപകടങ്ങളുടെ മറവിൽ ലക്ഷങ്ങളുടെ ഇൻഷുറൻസ് തട്ടിപ്പ്; അന്വേഷണം മരവിപ്പിച്ചു