യുവതാരനിരയിലെ ശ്രദ്ധേയനായ മാത്യു തോമസിനെ കേന്ദ്ര കഥാപാത്രമാക്കി, പ്രമുഖ ചിത്രസംയോജകനായ നൗഫൽ അബ്‌ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ‘നൈറ്റ് റൈഡേഴ്‌സ്’ ന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തിറക്കി. ഹൊറർ കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ വൻ താരനിര തന്നെയുണ്ട്.
നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിൽ നടക്കുന്ന കഥയാണ് സിനിമ പറയുന്നത്. മാത്യു തോമസിനൊപ്പം മീനാക്ഷി ഉണ്ണിക്കൃഷ്‌ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്‌ണു അഗസ്‌ത്യ, റോഷൻ ഷാനവാസ്, ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ദീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവരും പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്.
നീലവെളിച്ചം, അഞ്ചരക്കള്ളകോക്കാൻ, ഹാലോ മമ്മി തുടങ്ങിയ ചിത്രങ്ങളുടെ സഹനിർമാണത്തിന് ശേഷം എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവരാണ് നൈറ്റ് റൈഡേഴ്‌സിന്റെ നിർമാണം നിർവഹിച്ചിരിക്കുന്നത്. വിമൽ ടികെ, കപിൽ ജാവേരി, ഗുർമീത് സിങ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമാണം.
ഏറെ പ്രേക്ഷകപ്രീതി നേടിയ ‘പ്രണയവിലാസം’ എന്ന സിനിമയുടെ എഴുത്തുകാരനായ ജ്യോതിഷ് എം, സുനു എവി എന്നിവരാണ് ചിത്രത്തിന്റെ രചയിതാക്കൾ. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബിജേഷ് താമി, ഡിഒപി: അഭിലാഷ് ശങ്കർ, എഡിറ്റർ: നൗഫൽ അബ്‌ദുള്ള, മ്യൂസിക്: യാക്‌സൻ ഗാരി പെരേര, നേഹ എസ് നായർ, ആക്ഷൻസ്: കലൈ കിങ്സ്‌റ്റൻ, സൗണ്ട് ഡിസൈൻ: മെൽവി ജെ.
മേക്കപ്പ്: റോണക്‌സ് സേവ്യർ, ആർട്ട് ഡയറക്‌ടർ: നവാബ് അബ്‌ദുള്ള, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ: ഫിലിപ്പ് ഫ്രാൻസിസ്, പ്രൊഡക്ഷൻ കൺട്രോളർ: ഡേവിസൺ സിജെ, സ്‌റ്റിൽസ്: സിഹാർ അഷ്റഫ്, പോസ്‌റ്റർ ഡിസൈൻ: എസ്‌കെഡി, മാർക്കറ്റിങ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, പിആർഒ: പ്രതീഷ് ശേഖർ തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകർ.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!