പാരിസ്: പിഎസ്ജിക്കായി തന്റെ 100ആം ഗോള്‍ അടിച്ചെടുത്ത് ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ. മോണ്ട്പെല്ലിയറിനെതിരെ നടന്ന മല്‍സരത്തിലാണ് താരത്തിന്റെ നേട്ടം. പിഎസ്ജിക്കായി 100 ഗോളുകള്‍ നേടുന്ന നാലാമത്തെ താരമായി എംബാപ്പെ. ഇഞ്ചുറിടൈമില്‍ ആണ് താരം തന്റെ 100ആം ഗോള്‍ സ്വന്തമാക്കിയത്. മല്‍സരത്തില്‍ പിഎസ്ജി 3-1ന് വിജയിക്കുകയും ചെയ്‌തു.
ലീഗില്‍ പിഎസ്ജിയാണ് ഒന്നാം സ്‌ഥാനത്ത് തുടരുന്നത്. ഡാഗ്ബാ, കീന്‍ എന്നിവരും മോണ്ട്പെല്ലിയറിന് എതിരായ മല്‍സരത്തില്‍ പിഎസ്ജിക്കായി വല കുലുക്കി.
എംബാപ്പെയുടെ 100 ഗോളുകളില്‍ 74 എണ്ണവും പിറന്നത് ഫ്രഞ്ച് ലീഗില്‍ ആയിരുന്നു. കൂടാതെ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് 13 ഗോളുകളും ഫ്രാന്‍സിലെ പ്രാദേശിക ടൂര്‍ണമെന്റുകളില്‍ നിന്നായി 13 ഗോളുകളും താരം സ്വന്തം പേരിലാക്കി. 109 ഗോളുകള്‍ നേടിയിട്ടുള്ള പൗലേറ്റ, 156 ഗോളുകള്‍ നേടിയിട്ടുള്ള ഇബ്രഹിമോവിച്, 200 ഗോളുകള്‍ നേടിയിട്ടുള്ള കവാനി എന്നിവരാണ് ഇനി പിഎസ്ജി ഗോള്‍ റെക്കോര്‍ഡില്‍ എംബാപ്പെക്ക് മുന്നിലുള്ളത്.
Read Also: കറുത്ത വിന്റേജ് ബെന്‍സില്‍ നെയ്യാറ്റിന്‍കര ഗോപന്‍; ‘ആറാട്ട്’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍