മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ യുവ ഡോക്‌ടറെ താമസ സ്‌ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മെഡിക്കൽ കോളേജിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ വിഭാഗത്തിലെ സീനിയർ റസിഡന്റ് ആയ സികെ ഫർസീനയെ (35) ആണ് മഞ്ചേരി വയപ്പാറപ്പടിയിലെ ഫ്‌ളാറ്റിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്.
ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. വൈകീട്ട് നാലോടെ സഹപാഠികളുടെ വാട്‌സ് ആപ് ഗ്രൂപ്പിൽ ജീവിതം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് സന്ദേശം അയക്കുകയും സ്‌റ്റേറ്റസ് ആയി വയ്‌ക്കുകയും ചെയ്‌തിരുന്നു. ഇന്നലെ ഉച്ചവരെ ഫർസീന ഡ്യൂട്ടിയിൽ ഉണ്ടായിരുന്നതായും വിഷാദരോഗത്തിന് ചികിൽസ തേടിയിരുന്നതായും സഹപ്രവർത്തകർ പറഞ്ഞു. വളാഞ്ചേരി നടുക്കാവിൽ ഡോ. സാലിഖ് മുഹമ്മദാണ് ഭർത്താവ്.
Most Read| മദ്യപിച്ചില്ല, ഊതിക്കലിൽ ‘ഫിറ്റാ’യി കെഎസ്ആർടിസി ഡ്രൈവർ; പ്രതി തേൻവരിക്ക!