പാലക്കാട്: മമ്പുറത്ത് ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊന്ന സ്‌ഥലം കണ്ടയാൾ കുഴഞ്ഞു വീണ് മരിച്ചു. മരുതറോഡ് സ്വദേശി രാമുവാണ് (56) മരിച്ചത്. സംഭവ സ്‌ഥലത്ത് രക്‌തം തളംകെട്ടി നിൽക്കുന്നത് കണ്ടാണ് രാമു കുഴഞ്ഞു വീണ് മരിച്ചത്.
കുഴഞ്ഞു വീണ ഇയാളെ പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുക ആയിരുന്നുവെന്നാണ് വിവരം. ഇന്ന് രാവിലെ ഒമ്പത് മണിയോടെ ആയിരുന്നു കൊലപാതകം നടന്നത്. കാറിലെത്തിയ നാലംഗ സംഘം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിതിനെ വെട്ടിക്കൊലപ്പെടുത്തുക ആയിരുന്നു.
കൊലപാതകത്തിന് പിന്നിൽ എസ്‌ഡിപിഐ ആണെന്നാണ് ബിജെപി ആരോപണം. മുമ്പ് പ്രദേശത്ത് ഉണ്ടായിരുന്ന സംഘർഷങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും മറ്റും ഇപ്പോൾ അന്വേഷണം പുരോഗമിക്കുകയാണെന്ന് പാലക്കാട് എസ്‌പി ആർ വിശ്വനാഥ് പറഞ്ഞു.
Malabar News: കോഴിക്കോട് നിർമാണത്തിലിരുന്ന വീട് തകർന്നു വീണു; രക്ഷാപ്രവർത്തനം തുടരുന്നു







































