കൊല്ലം: ദേശീയപാത നിർമാണം നടക്കുന്ന കൊല്ലം ബൈപ്പാസിൽ ഇതര സംസ്‌ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ബിഹാർ സ്വദേശി മുഹമ്മദ് ജുബരാൽ (48) ആണ് മരിച്ചത്. കുരീപ്പുഴ പാലത്തിന് സമീപം മണ്ണിനടിയിൽ ചതഞ്ഞരഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
മണ്ണുമാന്തി യന്ത്രംകൊണ്ട് മണ്ണ് കോരിയിടവേ, ജുബരാൽ മണ്ണിനടിയിൽപ്പെട്ടു എന്നാണ് വിവരം. ഇന്ന് പുലർച്ചെ ഗ്‌ളൈഡർ ഉപയോഗിച്ച് മണ്ണ് നിരത്തുന്നതിനിടെ കൈയുടെ ഭാഗം കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മണ്ണിനടിയിൽ ചതഞ്ഞരഞ്ഞ നിലയിൽ മൃതദേഹം കണ്ടത്.
Most Read| ഈ പോത്തിന്റെ വില കേട്ടാൽ ഞെട്ടും; പത്ത് ബെൻസ് വാങ്ങിക്കാം!



































