കൊച്ചി: നവ സാങ്കേതിക മേഖല ഒരുക്കുന്ന തൊഴിലവസരങ്ങൾ നേടാൻ യുവതലമുറയെ പ്രാപ്‌തമാക്കണമെന്ന് തദ്ദേശ മന്ത്രി എംബി രാജേഷ്. അങ്കമാലി അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിൽ നടന്ന ഐസിടി അക്കാദമി ഓഫ് കേരളയുടെ അന്താരാഷ്‌ട്ര കോൺക്ളേവ് ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വൈജ്‌ഞാനിക സമൂഹമായി കേരളത്തെ മാറ്റുകയാണ് സർക്കാർ ലക്ഷ്യം. സാങ്കേതിക രംഗത്തുണ്ടാകുന്ന അമ്പരപ്പിക്കുന്ന മാറ്റം സൃഷ്‌ടിക്കുന്നത് ഒട്ടനവധി പുതിയ തൊഴിലവസരങ്ങളാണ്. ഈ അവസരങ്ങൾ കൂടുതൽ പ്രയോജനപ്പെടുത്താൻ സാധിക്കുന്നത് ഇന്ത്യയിൽ കേരളത്തിനാണെന്നും മന്ത്രി പറഞ്ഞു. നിർമിത ബുദ്ധിയുടെ കടന്നുവരവ് തൊഴിൽ നഷ്‌ടം ഉണ്ടാക്കിയെങ്കിലും എഐ ഒരുക്കിയ നൂതന തൊഴിൽ അവസരങ്ങൾ നേടാൻ വിദ്യാർഥികളെ പ്രാപ്‌തമാക്കുകയാണ് ഐസിടി അക്കാദമിയെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
സാമൂഹ്യ ജീവിതവും തൊഴിൽ മേഖലയും കൂടുതൽ നവീനമാക്കുകയാണ് ടെക്‌നോളജി ചെയ്യുന്നതെന്ന് ഐസിടിഎകെ സിഇഒ മുരളീധരൻ മന്നിങ്കൽ പറഞ്ഞു. ചടങ്ങിൽ ടിസിഎസ്ഒകെ വൈസ് പ്രസിഡണ്ട് ദിനേശ് തമ്പി അധ്യക്ഷത വഹിച്ചു. ആർ ലത, സിൻജിത്ത് ശ്രീനിവാസ്, സാജൻ എം എന്നിവർ സംസാരിച്ചു. തുടർന്ന് ഗൂഗിൾ ഫോർ ഡെവലപ്പേഴ്‌സ് ഇന്ത്യ എഡ്യൂ പ്രോഗ്രാമുമായി സഹകരിച്ചുള്ള വർക്ക് ഷോപ്പും നടന്നു.
Most Read| ഒളിച്ചുകളി തുടർന്ന് സിദ്ദിഖ്; അറസ്‌റ്റ് ചെയ്യണോ? നിയമോപദേശം തേടി എസ്‌ഐടി