മുംബൈ: ധാരാവിയിൽ രണ്ടുവർഷമായി 16കാരിയെ ബലാൽസംഗം ചെയ്തെന്ന കേസില്‍ അച്ഛനും സഹോദരനും അറസ്‌റ്റിൽ. 2019 മുതല്‍ അച്ഛനും സഹോദരനും ചേർന്ന് പീഡിപ്പിക്കുന്നുവെന്ന് അധ്യാപികയോടും പ്രിന്‍സിപ്പലിനോടും പെണ്‍കുട്ടി പരാതിപ്പെട്ടിരുന്നു. പിന്നാലെ പോലീസിൽ അറിയിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികള്‍ പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്‌തിരുന്നതായി പോലീസ് കണ്ടെത്തി. സംഭവത്തിൽ പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തത്. വീട്ടില്‍ വെച്ചാണ് അച്ഛനും സഹോദരനും തന്നെ ബലാൽസംഗം ചെയ്‌തതെന്ന് പെൺകുട്ടി പോലീസിന് മൊഴിനൽകിയിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് ധാരാവി സീനിയര്‍ പൊലീസ് ഇന്‍സ്‌പെക്‌ടര്‍ ബല്‍വന്ത് പാട്ടീല്‍ പറഞ്ഞു.
Read also: യുപിയില്‍ ബിജെപി-അപ്‌നാ ദള്‍-നിഷാദ് പാര്‍ട്ടി കൂട്ടുകെട്ട്; 403 സീറ്റുകളില്‍ മൽസരിക്കും