അപകീർത്തി കേസ്; നടി മിനു മുനീർ അറസ്‌റ്റിൽ

ബാലചന്ദ്രമേനോൻ സംവിധാനം ചെയ്‌ത 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ ബാലചന്ദ്രമേനോൻ ലൈംഗികാതിക്രമം നടത്തി എന്നതടക്കമുള്ള ആരോപണങ്ങളായിരുന്നു മിനു മുനീർ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

By Senior Reporter, Malabar News
Minu Muneer
മിനു മുനീർ
Ajwa Travels

കൊച്ചി: അപകീർത്തി കേസിൽ നടി മിനു മുനീർ അറസ്‌റ്റിൽ. നടനും സംവിധായകനുമായ ബാലചന്ദ്ര മേനോനെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നാണ് കേസ്. കൊച്ചി ഇൻഫോപാർക്ക് സൈബർ പോലീസാണ് മിനു മുനീറിനെ അറസ്‌റ്റ് ചെയ്‌തതും പിന്നീട് ജാമ്യത്തിൽ വിട്ടതും.

മിനു മുനീറിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. പിന്നാലെയായിരുന്നു അറസ്‌റ്റ്. മലയാള സിനിമാ മേഖലയെ പിടിച്ചുകുലുക്കിയ ഹേമ കമ്മിറ്റി വെളിപ്പെടുത്തലുകൾക്ക് പിന്നാലെ പ്രമുഖരായ ഒട്ടേറെപ്പേർക്കെതിരെ വെളിപ്പെടുത്തലുകൾ പുറത്തുവന്നിരുന്നു. നടനും എംഎൽഎയുമായ മുകേഷ്, സിദ്ദിഖ്, ജയസൂര്യ, ഇടവേള ബാബു അടക്കമുള്ളവർക്കെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു.

പിന്നാലെയാണ് ബാലചന്ദ്ര മേനോനെതിരെ മിനു മുനീർ ആരോപണം ഉന്നയിച്ചത്. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്‌ത ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ ബാലചന്ദ്രമേനോൻ ലൈംഗികാതിക്രമം നടത്തി എന്നതടക്കമുള്ള ആരോപണങ്ങളായിരുന്നു മിനു മുനീർ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. പിന്നാലെ പോലീസിൽ പരാതിയും നൽകി.

ഈ കേസിൽ മുൻ‌കൂർ ജാമ്യം തേടി ബാലചന്ദ്ര മേനോൻ സമീപിച്ചപ്പോൾ, ആണുങ്ങൾക്കും അന്തസുണ്ടെന്ന് ഹൈക്കോടതി പ്രതികരിക്കുകയും ആവശ്യം അംഗീകരിക്കുകയും ചെയ്‌തു. നടിയും അഭിഭാഷകനും ചേർന്ന് തന്നെയും ഭാര്യയെയും വിളിച്ചു പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പണം തട്ടാനുള്ള ശ്രമമാണെന്ന് തങ്ങൾക്ക് മനസിലായിരുന്നെന്നും അദ്ദേഹം ആരോപിച്ചിരുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങൾക്കെതിരെ ബാലചന്ദ്ര മേനോനും പോലീസിനെ സമീപിച്ചിരുന്നു. ഈ കേസിലാണ് ഇപ്പോൾ മിനു മുനീറിന്റെ അറസ്‌റ്റ് ഉണ്ടായിട്ടുള്ളത്.

Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE