ഇടുക്കി: കല്ലാർ ഡാമിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കുരുവിക്കാട്ടിൽ ബിനീഷിന്റെ മൃതദേഹമാണ് കല്ലാർകുട്ടി അണക്കെട്ടിൽ നിന്ന് കണ്ടെത്തിയത്. ബിനീഷിനൊപ്പം കാണാതായ മകൾ പാർവതിക്കായി തിരച്ചിൽ നടത്തുകയാണ്.
ഇന്നലെയാണ് ബിനീഷിനെയും മകൾ പർവതിയെയും കാണാതായത്. ഇരുവരും സഞ്ചരിച്ച ബൈക്ക് ഇന്ന് രാവിലെ അണക്കെട്ടിന് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. ഉടൻ തന്നെ പോലീസിന്റെയും അഗ്നിരക്ഷാ സേനയുടെയും നേതൃത്വത്തിൽ ഡാമിൽ തിരച്ചിൽ ആരംഭിക്കുകയായിരുന്നു.
തിരച്ചിലിനിടെ കല്ലാർകുട്ടി ഡാമിന്റെ മധ്യഭാഗത്തു നിന്നാണ് ബിനീഷിന്റെ മൃതദേഹം ലഭിച്ചത്. മകൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഇരുവരുടെയും ആത്മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Most Read: കെ-റെയിൽ വിരുദ്ധ സമരത്തിന് പിന്നിൽ തീവ്രവാദ സംഘടനകൾ; മന്ത്രി സജി ചെറിയാൻ









































