ചെന്നൈ: ഗവർണറുമായുള്ള അഭിപ്രായ ഭിന്നതകൾ തുടരവേ, തമിഴ്നാടിന് സ്വയംഭരണാവകാശം പ്രഖ്യാപിക്കാനുള്ള പ്രമേയം നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. സംസ്ഥാനത്തിന്റെ സ്വയംഭരണവകാശത്തിനുള്ള വ്യവസ്ഥകളും നിർദ്ദേശങ്ങളും ശുപാർശ ചെയ്യാൻ ഉന്നതതല സമിതിയെയും സർക്കാർ നിയോഗിച്ചു.
സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് കുര്യൻ ജോസഫിന്റെ അധ്യക്ഷതയിലാണ് ഉന്നതതല സമിതി പ്രവർത്തിക്കുക. സമിതി 2026 ജനുവരിയിൽ ഇടക്കാല റിപ്പോർട് സമർപ്പിക്കും. സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെ കൻകറന്റ് ലിസ്റ്റിലേക്ക് മാറ്റിയത് പിൻവലിക്കാനുള്ള നടപടികൾ ശുപാർശ ചെയ്യുന്നതിനും കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
വിരമിച്ച ഉദ്യോഗസ്ഥരായ അശോക് ഷെട്ടി, എം നാഗരാജൻ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. സംസ്ഥാനത്തിന്റെ അവകാശങ്ങൾ കവരുന്നതിനെതിരായ പോരാട്ടം ശക്തമാക്കുമെന്നും, തമിഴ്നാട് ഉൾപ്പടെ എല്ലാ സംസ്ഥാനങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും ഇതിനായി സമിതിയുടെ ശുപാർശകൾ നടപ്പാക്കുമെന്നും എംകെ സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞു. 2028ഓടെ കമ്മിറ്റി അന്തിമ റിപ്പോർട് സമർപ്പിക്കുമെന്നും സ്റ്റാലിൻ വ്യക്തമാക്കി.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!





































