കാർഷിക നിയമങ്ങൾ പിൻവലിച്ചത് കർഷകരുടെ പോരാട്ട വിജയം; സ്‌റ്റാലിൻ

By Team Member, Malabar News
MK Stalin Welcomes The Announcement On repealing Farm Laws
Ajwa Travels

ചെന്നൈ: വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ച നടപടിയിൽ പ്രതികരിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. കേന്ദ്രസർക്കാർ കാർഷിക നിയമങ്ങൾ പിൻവലിച്ചത് കർഷകരുടെ പോരാട്ടത്തിന്റെ വിജയമാണെന്നാണ് അദ്ദേഹം വ്യക്‌തമാക്കിയത്‌. കൂടാതെ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു.

ജനാധിപത്യത്തിൽ ജനങ്ങളുടെ ആഗ്രഹമാണ് നടപ്പാക്കേണ്ടതെന്നും, ചരിത്രം നമ്മെ പഠിപ്പിക്കുന്നത് അതാണെന്നും അദ്ദേഹം വ്യക്‌തമാക്കി. കൂടാതെ കർഷകർക്ക് വേണ്ടി പോരാടിയതിലും കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കിയതിലും അഭിമാനിക്കുന്നുവെന്നും സ്‌റ്റാലിൻ കൂട്ടിച്ചേർത്തു.

സഹന സമര വിജയത്തിലൂടെ ഇന്ത്യ ഗാന്ധിയുടെ മണ്ണാണ് എന്ന് കര്‍ഷകര്‍ ലോകത്തിന് കാട്ടിക്കൊടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് രാവിലെയോടെയാണ് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം രാജ്യത്തെ അഭിസംബോധന ചെയ്‌ത്‌ അറിയിച്ചത്.

Read also: കൊല്ലത്ത് ഡോക്‌ടർമാർക്കും ജീവനക്കാർക്കും നേരെ ആക്രമണം; രണ്ട് പേർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE