തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിഷയവുമായി ബന്ധപ്പെട്ട് നിയമസഭയിലെ പ്രതിപക്ഷ ബഹളത്തിൽ കടുത്ത നടപടിയുമായി സ്‌പീക്കർ എഎൻ ഷംസീർ. മൂന്ന് പ്രതിപക്ഷ എംഎൽഎമാരെ സസ്‌പെൻഡ് ചെയ്‌തു. റോജി എം ജോൺ, എം, വിൻസെന്റ്, സനീഷ് കുമാർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്.
എംഎൽഎമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പാർലമെന്ററികാര്യ മന്ത്രി എംബി രാജേഷ് അവതരിപ്പിച്ച പ്രമേയത്തിന് സ്‌പീക്കർ അംഗീകാരം നൽകുകയായിരുന്നു. നിയമസഭയിൽ പ്രതിപക്ഷ അംഗങ്ങളുമായി ഉന്തും തള്ളും ഉണ്ടായതിനെ തുടർന്ന് നിയമസഭാ ചീഫ് മാർഷലിന് പരിക്കേറ്റിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി രാജിവയ്‌ക്കും വരെ സഭയിൽ പ്രതിഷേധം തുടരുമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്‌തമാക്കിയിരിക്കുന്നത്. വിഷയത്തിൽ നിയമസഭ ഇന്നും പ്രക്ഷുബ്‌ധമായിരുന്നു. പ്രതിപക്ഷം ഉയർത്തിയ ബാനർ പിടിച്ചുവാങ്ങാൻ സ്‌പീക്കർ നിർദ്ദേശം നൽകിയതാണ് നാടകീയ രംഗങ്ങൾക്കിടയാക്കിയത്.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ