ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ വോട്ടർമാരെ വിമർശിച്ച് സിപിഎം നേതാവും മുൻ മന്ത്രിയുമായ എംഎം മണി. പെൻഷൻ വാങ്ങി ശാപ്പാട് കഴിച്ച് നൈമിഷികമായ വികാരത്തിനടിപ്പെട്ട് തങ്ങൾക്കെതിരായി വോട്ട് ചെയ്തു എന്നായിരുന്നു മണിയുടെ പ്രതികരണം.
ഇടുക്കിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ആയിരുന്നു ജനങ്ങളെയും വോട്ടർമാരെയും അപമാനിക്കുന്ന തരത്തിലുള്ള എംഎം മണിയുടെ പ്രതികരണം. ”പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു. എന്നിട്ട് എൽഡിഎഫിനെതിരെ വോട്ട് ചെയ്തു. നന്ദികേടാണ് കാണിച്ചത്.
റോഡ്, പാലം, ക്ഷേമപ്രവർത്തനങ്ങൾ, വികസന പ്രവർത്തനങ്ങൾ കേരളത്തിന്റെ ചരിത്രത്തിൽ ഇതുപോലെ നടന്നിട്ടില്ല. ഇതെല്ലാം വാങ്ങി കഴിഞ്ഞ് നല്ല ഭംഗിയോടെ ശാപ്പാട് കഴിച്ച് നല്ല ഭംഗിയായി നമുക്കിട്ട് വച്ചുവെന്നാണ് തോന്നുന്നത്. നല്ല പോലെ പെൻഷൻ വാങ്ങി എതിരായി വോട്ട് ചെയ്തു. ഒരുമാതിരി പണിയായി പോയി. ഒരു മര്യാദ കാട്ടേണ്ട”- എംഎം മണി പറഞ്ഞു.
Most Read| പീഡനശ്രമത്തിൽ നിന്ന് യുവതിയെ രക്ഷിച്ച് യുവാവ്; ‘ഹീറോ ഹംസ’ക്ക് ലോകത്തിന്റെ കൈയ്യടി







































