കോഴിക്കോട്: ഇന്ത്യ ഹിന്ദു രാഷ്‌ട്രമായി മാറ്റണമെന്ന പിസി ജോര്‍ജ് എംഎല്‍എയുടെ പ്രസ്‌താവനക്കെതിരെ എഴുത്തുകാരനും സാമൂഹ്യ നിരീക്ഷകനുമായ എംഎന്‍ കാരശ്ശേരി രംഗത്ത്. എംഎൽഎ നടത്തിയത് സത്യപ്രതിജ്‌ഞാ ലംഘനമാണെന്നും അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നും കാരശ്ശേരി ആവശ്യപ്പെട്ടു. ഫേസ്ബുക്കിലൂടെ ആയിരുന്നു പ്രതികരണം.
‘ഇന്ത്യ ഒരു മതേതര രാഷ്‌ട്രമാണെന്ന് അടിവരയിടുന്ന ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്‌ഞ ചെയ്‌ത ഒരു ജനപ്രതിനിധി ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കണമെന്ന് ആവശ്യപ്പെടുന്നത് ഭരണഘടനാ വിരുദ്ധവും സത്യപ്രതിജ്‌ഞാ ലംഘനവുമാണ്. നിരന്തരം ഇത്തരം വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്ന പിസി ജോര്‍ജിനെതിരെ കേസെടുക്കണം’, വീഡിയോയിലൂടെ എംഎന്‍ കാരശ്ശേരി ആവശ്യപ്പെട്ടു.
ഏപ്രില്‍ 10ന് തൊടുപുഴയില്‍ വെച്ചാണ് ഇന്ത്യയെ ഹിന്ദു രാഷ്‌ട്രം ആക്കണമെന്ന വിവാദ പരമാര്‍ശം പിസി ജോര്‍ജ് നടത്തിയത്. പരാമര്‍ശം വിവാദമായെങ്കിലും അതിനെ ന്യായീകരിച്ചുകൊണ്ട് പരാമർശത്തിൽ ഉറച്ചു നിൽക്കുന്നു എന്നാണ് പിസി ജോര്‍ജ് വ്യക്‌തമാക്കിയത്.
Read also: വൈഗയുടെ മരണം; പിതാവ് സനുമോഹൻ പിടിയിലായെന്ന് റിപ്പോർട്








































