മലപ്പുറം: അർഹരായ കുടുംബങ്ങൾക്കും വ്യക്‌തികൾക്കും സഹായമെത്തിക്കാൻ നടത്തുന്ന റമദാൻ റിലീഫ് പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചത്. വീടുകളുടെ മേൽക്കൂര ഓലമേയലും, നിർധന രോഗികൾക്കുള്ള ചികിൽസാ സഹായവും, വനിതാ സ്വയം സഹായ സംഘങ്ങൾക്കുള്ള ധനസഹായവും അടങ്ങുന്നതാണ് റിലീഫ് പദ്ധതി.
റിലീഫ് പ്രവർത്തനങ്ങളുടെ നാൽപത്തി ഒന്നാം വാർഡിലെ ഉൽഘാടനം യുഡിഎഫ് ജില്ലാ ചെയർമാൻ പിടി അജയ് മോഹനനും നാൽപതാം വാർഡ് ഉൽഘാടനം ഡിസിസി ജന.സെക്രട്ടറി ടികെ അഷ്‌റഫും നിർവഹിച്ചു. എംപി ഗംഗാധരൻ പൊന്നാനിയിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ മാറ്റിവെച്ചു കൊണ്ടോ മറച്ചുവെച്ചുകൊണ്ടോ പൊന്നാനിയുടെ വികസന ചരിത്രമെഴുതാൻ കഴിയില്ല എന്നും ഇന്നും പൊന്നാനിക്കാരുടെ മനസുകളിൽ മരിക്കാത്ത സ്‌മരണകൾ ഉണർത്തുന്നതാണ് എംപിജിയുടെ പ്രവർത്തന ഓർമകളെന്നും ഡിസിസി ജനറൽ സെക്രട്ടറി ടികെ അഷ്റഫ് പറഞ്ഞു.
വീടിന്റെ അറ്റകുറ്റപ്പണികൾ, പലഹാര യൂണിറ്റുകൾക്കുള്ള ധനസഹായം, വിദ്യാഭ്യാസ സഹായം, ചികിൽസാ സഹായം എന്നിവയും റംസാനുമായി ബന്ധപ്പെട്ട മറ്റു സഹായങ്ങളും പരിപാടിയിൽ വിതരണം ചെയ്‌തു. എംപി ഗംഗാധരൻ ഫൗണ്ടേഷൻ ചെയർമാൻ കെപി നൗഷാദ് അലി മുഖ്യാതിഥിയായിരുന്നു. ഷാജി കാളിയത്തേൽ, കെ. ജയപ്രകാശ്, അഡ്വ അബ്‌ദുൽ ജബ്ബാർ, യൂസുഫ് പുളിക്കൽ, സി. ഹനീഫ, സുരേഷ് പുന്നക്കൽ, പി രഞ്‌ജിത്ത്, ജെപി വേലായുധൻ, സിബി മൊയ്‌തുട്ടി, കാദർകുട്ടി മാസ്‌റ്റർ, താജുദ്ദീൻ, കെ മജീദ്, സക്കീർ അഴീക്കൽ, സുരേഷ് കുട്ടത്ത്, ആബിദ് അറക്കൽ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി