തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസിനോട് വിശദീകരണം തേടി ഹൈക്കോടതി. കേസിൽ വിജിലൻസ് സ്വീകരിച്ച നടപടിക്രമങ്ങൾ സംബന്ധിച്ചാണ് കോടതി വിശദീകരണം തേടിയത്. കീഴുദ്യോഗസ്‌ഥൻ അന്വേഷണം നടത്തിയത് തെറ്റാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
അന്വേഷണം വേണമെന്ന വിജിലൻസ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എംആർ അജിത് കുമാർ സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. കേസിൽ അജിത് കുമാറിന്റെ കീഴുദ്യോഗസ്‌ഥൻ അന്വേഷണം നടത്തിയത് തെറ്റാണെന്നും, അന്വേഷണത്തിന് പ്രോസിക്യൂഷന്റെ അനുമതിയുണ്ടോ എന്നും കോടതി ചോദിച്ചു.
ഇക്കാര്യം വിജിലൻസ് വ്യക്‌തമാക്കണം. അനുമതി ഇല്ലാതെയാണ് അന്വേഷണം നടത്തിയതെങ്കിൽ അത് നടപടിക്രമങ്ങൾക്ക് വിരുദ്ധമാണെന്ന് കോടതി വിലയിരുത്തി. വിജിലൻസിന്റെ വിശദീകരണം സ്വീകരിക്കുന്നതിന് വേണ്ടി കേസ് പരിഗണിക്കുന്നത് ബുധനാഴ്‌ചയിലേക്ക് മാറ്റി. മറുപടി ലഭിച്ച ശേഷം അജിത് കുമാറിന്റെ ആവശ്യം അനുസരിച്ച് സ്‌റ്റേയുടെ കാര്യത്തിൽ ഹൈക്കോടതി ബുധനാഴ്‌ച തീരുമാനമെടുക്കും.
Most Read| ‘ട്രംപിന്റെ വിശ്വസ്‌തൻ’; സെർജിയോ ഗോർ ഇന്ത്യയിലെ പുതിയ യുഎസ് അംബാസിഡർ