മുംബൈ: മഹാരാഷ്ട്ര തലസ്ഥാനമായ മുബൈയിലെ ബാന്ദ്ര കുർള കോംപ്ളെക്സ് (ബികെസി) പരിസരത്ത് നിർമാണത്തിലിരിക്കുന്ന മേൽപാലം തകർന്നു. 13 തൊഴിലാളികൾക്ക് അപകടത്തിൽ പരിക്കേറ്റു. ഇന്ന് പുലർച്ചെ നാലരയോടെ ആയിരുന്നു അപകടം. ബികെസി പ്രധാന റോഡിനെയും സാന്താക്രൂസ്-ചെമ്പൂർ ലിങ്ക് റോഡിനെയും ബന്ധിപ്പിക്കുന്ന മേൽപാലത്തിന്റെ ഒരുഭാഗമാണ് നിർമാണത്തിലിരിക്കെ തകർന്നത്.
Mumbai: A portion of under-construction flyover connecting BKC main road & Santa Cruz–Chembur Link Road collapsed around 4:30 am. 13 people have sustained minor injuries & have been shifted to a hospital. There is no life loss & no person is missing: DCP (Zone 8) Manjunath Singe pic.twitter.com/26TjBSRi3N
— ANI (@ANI) September 17, 2021
പോലീസും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. പരിക്കേറ്റ തൊഴിലാളികളെ ബിഎൻ ദേശായി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ ആർക്കും ജീവൻ നഷ്ടമായിട്ടില്ലെന്നും തകർന്ന മേൽപാലത്തിൽ ആരും കുടുങ്ങി കിടക്കുന്നില്ലെന്നും ഡിസിപി (സോൺ 8) മഞ്ജുനാഥ് സിംഗെ പറഞ്ഞു. അപകട കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read: നിർണായക ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് ചേരും; പെട്രോളിയം വിഷയം ചർച്ചയാകും




































