വയനാട് പുനരധിവാസം; എസ്‌റ്റേറ്റ് ഭൂമി ഏറ്റെടുക്കാമെന്ന ഉത്തരവ് സ്‌റ്റേ ചെയ്യാതെ ഹൈക്കോടതി

By Senior Reporter, Malabar News
Malabarnews_highcourt
Representational image
Ajwa Travels

കൊച്ചി: വയനാട് ദുരന്ത ബാധിതർക്കായുള്ള പുനരധിവാസത്തിന് എസ്‌റ്റേറ്റ് ഭൂമി ഏറ്റെടുക്കാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്യാതെ ഹൈക്കോടതി. സിംഗിൾ ബെഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹാരിസൺ മലയാളം ലിമിറ്റഡ് നൽകിയ അപ്പീൽ ചീഫ് ജസ്‌റ്റിസ്‌ നിതിൻ ജാംദാർ, ജസ്‌റ്റിസ്‌ എസ് മനു എന്നിവർ ഫയലിൽ സ്വീകരിച്ചു.

എന്നാൽ, പുനരധിവാസ പ്രവർത്തനങ്ങൾ തടസപ്പെടാൻ പാടില്ലെന്ന് വ്യക്‌തമാക്കി ഇടക്കാല ഉത്തരവ് ഇറക്കാൻ കോടതി വിസമ്മതിക്കുകയും ചെയ്‌തു. കേസ് വീണ്ടും മാർച്ച് 13ന് പരിഗണിക്കും. ഏറ്റെടുക്കുന്ന ഭൂമിയിൽ നഷ്‌ടപരിഹാരമായി പണം നൽകണമെന്ന ഹാരിസണിന്റെ വാദത്തിലും ഡിവിഷൻ ബെഞ്ച് സംശയം പ്രകടിപ്പിച്ചു.

ഹാരിസണിന്റെ എസ്‌റ്റേറ്റ് ഭൂമിയുടെ ഉടമസ്‌ഥാവകാശം സംബന്ധിച്ച് സിവിൽ തർക്കം നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സർക്കാരിന്റെ പണം സ്വകാര്യ വ്യക്‌തിക്ക്‌ നൽകിയാൽ തിരിച്ചുപിടിക്കാൻ പ്രയാസമാകുമെന്ന് കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. പുനരധിവാസ വിഷയത്തിൽ പൊതുതാൽപര്യം സംരക്ഷിക്കപ്പെടണമെന്നും ഹൈക്കോടതി വ്യക്‌തമാക്കി.

Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE