തൃശൂര്‍: പിതാവിനെ കൊലപ്പെടുത്തിയ കേസിൽ കോടതി വെറുതെ വിട്ടയാളെ മകൻ കുത്തിക്കൊലപ്പെടുത്തി. പുളിഞ്ചോട് മഞ്ചേരി വീട്ടില്‍ സുധൻ (54) ആണ് മരിച്ചത്. സംഭവത്തില്‍ വരന്തരപ്പിള്ളി കീടായി രതീഷ് (36) നെ പോലീസ് അറസ്റ്റ് ചെയ്തു. കള്ള് വാങ്ങാനെത്തിയ സുധനെ ഷാപ്പില് നിന്ന് രതീഷ് വിളിച്ചിറക്കി കുത്തികൊലപ്പെടുത്തുകയായിരുന്നു.
ഓട്ടോറിക്ഷയിൽ മറ്റ് മൂന്നു പേർക്കൊപ്പമാണ് രതീഷ് കള്ളുഷാപ്പിൽ എത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കുത്തിയതിനു ശേഷം സുധനെ തള്ളി ഷാപ്പിനുള്ളിലേക്കിട്ട പ്രതി ഓട്ടോറിക്ഷയില്‍കയറി രക്ഷപ്പെടുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ മൊഴി നൽകി. സുധൻ്റെ നെഞ്ചില്‍ ആഴത്തിലുള്ള എട്ടു കുത്തുകളുണ്ട്. ഓട്ടോയില്‍ വന്ന കൂട്ടാളികളായ രണ്ടു പേരേയും പോലീസ് പിടികൂടിയിട്ടുണ്ട്.
28 വർഷമായുള്ള പകയാണ് കൊലയില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. രതീഷിൻ്റെ പിതാവ് രവിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു സുധന്. തെളിവുകളുടെ അഭാവത്തില്‍ ഇയാളെ കോടതി വെറുതെ വിടുകയായിരുന്നു. സുധനെ കൊലപ്പെടുത്തുമെന്ന് രതീഷ് നേരത്തെ ഭീഷണിമുഴക്കിയിരുന്നു.
Note: This is a demo news content for trail run purpose







































