തൃശ്ശൂര്‍: മുറ്റിച്ചൂരില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. അന്തിക്കാട് ആദര്‍ശ് കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി നിധിലാണ് കൊല്ലപ്പെട്ടത്. 28 വയസായിരുന്നു. സംഭവത്തിന് ശേഷം അക്രമികള്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയില്‍ പെടുന്ന മങ്ങാട്ട് കരയിലാണ് സംഭവം പട്ടാപകല്‍ റോഡില്‍ വച്ചായിരുന്നു കൊലപാതകം. നിധില്‍ സഞ്ചരിച്ച കാറിനെ പിന്തുടര്ന്നെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. കാറിടിച്ച് നിര്‍ത്തി വലിച്ചിറക്കിയ ശേഷമായിരുന്നു ആക്രമണം. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ നിധില്‍ മരിച്ചു.
ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നടപടികള്‍ സ്വീകരിക്കുകയാണ്. കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. രാഷ്ട്രീയ കാരണങ്ങളല്ല കൊലയ്ക്ക് കാരണമെന്നാണ് പോലീസ് നല്കുന്ന വിവരം. ജില്ലയില്‍ രണ്ട് ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ കൊലപാതകമാണ് മുറ്റിച്ചൂരിലേത്.
Malabar News: പ്രശസ്ത സാഹസിക സഞ്ചാരിയും എഴുത്തുകാരനുമായ മൊയ്തു കിഴിശ്ശേരി അന്തരിച്ചു







































