തിരുവനന്തപുരം: വിതുരയില്‍ ഭാര്യാപിതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. സുന്ദരനാണ് കൊല്ലപ്പെട്ടത്. സുന്ദരന്റെ മകളുടെ ഭര്‍ത്താവും ചുള്ളിമാനൂര്‍ സ്വദേശിയുമായ രാകേഷിനെയാണ് തിരുവനന്തപുരം ആറാം അഡീഷണല്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
2017 നവംബറിലായിരുന്നു കേസിനാസ്‌പദമായ സംഭവം. വിവാഹശേഷം ഭാര്യയുടെ വീട്ടിലായിരുന്നു രാകേഷ് താമസം. രാകേഷിന് ഉച്ചഭക്ഷണം കൊടുക്കാന്‍ വൈകിയതിന് മകളെ കയ്യേറ്റം ചെയ്‌തത് തടയാന്‍ ശ്രമിച്ചപ്പോഴാണ് സുന്ദരന് കുത്തേറ്റത്. കേസിൽ പ്രതിക്കുള്ള ശിക്ഷ കോടതി നാളെ വിധിക്കും.
Most Read: ജയ് ഭീം വിവാദം; സൂര്യ ഉൾപ്പെടെ ഉള്ളവർക്ക് എതിരെ കേസ് എടുക്കാൻ കോടതി നിർദ്ദേശം






































