കോഴിക്കോട്: ജില്ലയിലെ നാദാപുരം പുറമേരിയിൽ സ്‌ഫോടനം. നാദാപുരം പുറമേരി ആറാംവെള്ളി ക്ഷേത്രത്തിന് സമീപമാണ് രാവിലെ 8.50ഓടെ സ്‍ഫോടനം ഉണ്ടായത്. സ്‌കൂൾ ബസ് കടന്നുപോയതിന് പിന്നാലെയായിരുന്നു സ്‍ഫോടനം. പോലീസ് സ്‌ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബസിന്റെ ടയർ റോഡിൽ കിടന്ന വസ്‌തുവിൽ കയറി ഇറങ്ങിയതിന് പിന്നാലെയാണ് സ്‍ഫോടനം ഉണ്ടായതെന്നാണ് വിവരം. ബസിന്റെ ടയറിന് കേടുപാടുകൾ സംഭവിച്ചു. ഉഗ്രശബ്‌ദം കേട്ടതിനെ തുടർന്ന് ഡ്രൈവർ പുറത്തിറങ്ങി പരിശോധിച്ചപ്പോഴാണ് സ്‌ഫോടക വസ്‌തുവാണ് പൊട്ടിത്തെറിച്ചതെന്ന് മനസിലായത്.
വിദ്യാർഥികളെ സ്‌കൂളിൽ എത്തിച്ചതിന് ശേഷമാണ് ഡ്രൈവർ സംഭവം പോലീസിൽ അറിയയിച്ചത്. നാദാപുരം പോലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തി. സ്‌ഫോടക വസ്‌തുവിന്റെ ഭാഗം റോഡിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Most Read| ചുഴലിക്കാറ്റിൽ കാണാതായി; 443 ദിവസങ്ങൾക്ക് ശേഷം ഉടമയ്‌ക്കരികിൽ ഗാബി




































