നാഗ്‌പൂർ: നരേന്ദ്രമോദി പ്രധാനമന്ത്രി സ്‌ഥാനം ഒഴിയുന്നുവെന്ന് അഭ്യൂഹം. പ്രധാനമന്ത്രി ആർഎസ്എസ് ആസ്‌ഥാനത്ത് എത്തി മോഹൻ ഭാഗവതിനെ കണ്ടത് അദ്ദേഹത്തിന്റെ വിരമിക്കൽ തീരുമാനം അറിയിക്കാനാണെന്ന് ശിവസേന നേതാവ് സഞ്‌ജയ് റാവുത്ത് പറഞ്ഞു.
നരേന്ദ്രമോദി പ്രധാനമന്ത്രി സ്‌ഥാനം ഒഴിയുകയാണ്. മോദി ആർഎസ്എസ് ആസ്‌ഥാനത്തെത്തി 24 മണിക്കൂർ പിന്നിടുമ്പോഴാണ് സഞ്‌ജയ് റാവുത്തിന്റെ വെളിപ്പെടുത്തൽ. അടുത്ത നേതാവ് മഹാരാഷ്‌ട്രയിൽ നിന്നായിരിക്കുമെന്നാണ് തനിക്ക് അറിയാനായത്. 2029ലെ തിരഞ്ഞെടുപ്പിന് മുൻപ് മോദി വിരമിക്കുമെന്നാണ് സൂചന. സെപ്‌തംബറിലാണ് മോദി വിരമിക്കാൻ പദ്ധതിയിടുന്നതെന്നും സഞ്‌ജയ് റാവുത്ത് പറഞ്ഞു.
അതേസമയം, നരേന്ദ്രമോദിയുടെ പിൻഗാമിയെ അന്വേഷിക്കേണ്ട ആവശ്യമില്ലെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതികരിച്ചു. മോദി തങ്ങളുടെ നേതാവാണെന്നും അദ്ദേഹം തുടരുമെന്നും ഫഡ്‌നാവിസ് പറഞ്ഞു. നമ്മുടെ സംസ്‌കാരത്തിൽ അച്ഛൻ ജീവിച്ചിരിക്കുമ്പോൾ അനന്തരാവകാശിയെ കുറിച്ച് ചർച്ച ചെയ്യുന്നത് തെറ്റാണ്. മറ്റേത് മുഗൾ പാരമ്പര്യമാണ്. ആ ചർച്ചയ്‌ക്ക് സമയമായിട്ടില്ല. 2029ൽ മോദി വീണ്ടും പ്രധാനമന്ത്രിയാവുന്നത് നാം കാണുമെന്നും ഫഡ്‌നാവിസ് കൂട്ടിച്ചേർത്തു.
Most Read| ബ്രസീലിൽ 40 കോടി രൂപയ്‌ക്ക് വിറ്റു; നെല്ലോർ പശു ഒടുവിൽ ഗിന്നസ് ബുക്കിൽ