ജിദ്ദ: രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിൽ. ഇന്ത്യ-സൗദി അറേബ്യ ബന്ധത്തിന് പരിമിതികളിലാത്ത സാധ്യതകളാണ് ഉള്ളതെന്നും, അനിശ്‌ചിതത്വങ്ങൾ നിറഞ്ഞ ലോകത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സ്‌ഥിരതയുടെ സ്‍തംഭംപോലെ ശക്‌തമായി നിലകൊള്ളുന്നുവെന്നും നരേന്ദ്രമോദി പ്രശംസിച്ചു.
സൗദി അറേബ്യ ഇന്ത്യയുടെ വിശ്വസ്‌ത സുഹൃത്തും തന്ത്രപരമായ സഖ്യകക്ഷിയുമാണെന്നും ഈ ബന്ധത്തിൽ അഭിമാനമുണ്ടെന്നും മോദി പറഞ്ഞു. യുഎഇയിലെത്തിയ പ്രധാനമന്ത്രി, വാർത്താ മാദ്ധ്യമമായ അറബ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. വ്യാപാരം, ഭക്ഷ്യസുരക്ഷ, സഹകരണം, ഊർജം, രാജ്യസുരക്ഷ തുടങ്ങി നിരവധി മേഖലകളെ കുറിച്ച് അഭിമുഖത്തിൽ ചർച്ച ചെയ്‌തിരുന്നു.
ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിൽ അഞ്ചാം സ്‌ഥാനത്താണ് സൗദി അറേബ്യ. പരസ്‌പര വിശ്വാസവും സൗഹൃദവുമാണ് ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധത്തെ ഉറപ്പിച്ചു നിർത്തുന്നത്. വലിയ വെല്ലുവിളികൾക്കിടയിലും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം വളർന്നിട്ടുണ്ട്. പ്രധാനമായും ഊർജം, കൃഷി, വളങ്ങൾ എന്നീ മേഖലകളിൽ. ഇന്ത്യയിൽ നിന്നുള്ള അരി സൗദിക്ക് പ്രിയപ്പെട്ടതാകുന്നതുപോലെ ഇന്ത്യക്ക് സൗദി ഈന്തപ്പഴം പ്രിയപ്പെട്ടതാണെന്നും മോദി പറഞ്ഞു.
2019ൽ സ്‌ട്രാറ്റജിക് പാർട്ട്ണർഷിപ്പ് കൗൺസിൽ രൂപീകരിച്ചത് ഒരു നാഴികകല്ലാണെന്നും ഇത് ഇരു രാജ്യങ്ങൾക്കുമിടയിലുള്ള സഹകരണം വളർത്തിയെന്നും മോദി പറഞ്ഞു. വിവിധ മേഖലകളിലായി ഇന്ത്യൻ കമ്പനികൾ അവരുടെ ശക്‌തമായ സാന്നിധ്യം സൗദിയിൽ നിലനിർത്തിയിട്ടുണ്ട്. ഗ്രീൻ ഹൈഡ്രജൻ, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ സൗദിയുമായി ആഴത്തിലുള്ള ബന്ധം രൂപപ്പെടുത്തുന്നതിന് സ്വാഗതം ചെയ്‌താണ് പ്രധാനമന്ത്രി സംസാരിച്ചത്.
2030 വേൾഡ് എക്‌സ്‌പോയ്‌ക്കും 2034ലെ ഫിഫ ലോകകപ്പിനും ആതിഥേയത്വം വഹിക്കാനുള്ള അവസരം സൗദിക്ക് ലഭിച്ചതിനെയും മോദി അഭിനന്ദിച്ചു. പ്രധാനമന്ത്രിയായതിന് ശേഷം ഇത് മൂന്നാംതവണയാണ് നരേന്ദ്രമോദി സൗദി അറേബ്യ സന്ദർശിക്കുന്നത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ക്ഷണപ്രകാരമാണ് സന്ദർശനം.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!





































