മുംബൈ: ന്യൂമോണിയ രോഗം കടുത്തതിനെ തുടര്‍ന്ന് ബോളിവുഡ് നടൻ നസീറുദ്ദീന്‍ ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യൂമോണിയ കൂടാതെ ശ്വാസകോശ സംബന്ധമായ മറ്റ് രോഗങ്ങൾ കൂടി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അടിയന്തരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.
ഷായ്ക്കൊപ്പം ഭാര്യയും മക്കളും ഉണ്ടെന്നും താരം മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയെന്നും അദ്ദേഹത്തിന്റെ കുടുംബത്തിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്തു.
രണ്ട് ദിവസം മുൻപാണ് നസീറുദ്ദീന്‍ ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടക്കത്തില്‍ ന്യൂമോണിയയുടെ ചികിൽസക്കായാണ് വന്നതെങ്കിലും വിദഗ്ധ പരിശോധനയില്‍ ശ്വാസകോശത്തില്‍ ചില പ്രശ്നങ്ങള്‍ കൂടി കണ്ടെത്തുകയായിരുന്നു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
Most Read: കോവിഡ് ചികിൽസ നിരക്ക്; സ്വകാര്യ ആശുപത്രികളുടെ പുനഃപരിശോധനാ ഹരജി ഇന്ന് പരിഗണിക്കും



































