കോവിഡ് ചികിൽസ നിരക്ക്; സ്വകാര്യ ആശുപത്രികളുടെ പുനഃപരിശോധനാ ഹരജി ഇന്ന് പരിഗണിക്കും

By Trainee Reporter, Malabar News
covid treatment
Representatioanl image
Ajwa Travels

കൊച്ചി: കോവിഡ് ചികിൽസാ നിരക്ക് ഏകീകരണ ഉത്തരവിന് എതിരെ സ്വകാര്യ ആശുപത്രികൾ നൽകിയ പുനഃപരിശോധന ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുറിവാടക സംബന്ധിച്ച സർക്കാരിന്റെ ഭേദഗതി ഉത്തരവ് നടപ്പിലാക്കുന്നത് കോടതി തടഞ്ഞിരിക്കുകയാണ്.

മുറിവാടക ആശുപത്രികൾക്ക് തന്നെ നിശ്‌ചയിക്കാമെന്ന സർക്കാർ ഉത്തരവിനെ കോടതി വിമർശിച്ചിരുന്നു. കോടതി ഉത്തരവിനെ തന്നെ മറികടക്കുന്നതാണ് സർക്കാർ ഉത്തരവ് എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. പരിഷ്‌കരിച്ച ഉത്തരവിലെ പിഴവുകൾ തിരുത്താമെന്ന് സംസ്‌ഥാന സർക്കാർ നേരത്തെ അറിയിച്ചിരുന്നു. ഇക്കാര്യത്തിലും ഇന്ന് നിലപാട് വ്യക്‌തമാക്കിയേക്കും.

ഇതുകൂടാതെ വിതരണ കമ്പനികൾ ഓക്‌സിജൻ വില വർധിപ്പിച്ചതിന് എതിരെ നൽകിയിട്ടുള്ള ഹരജിയും കോടതി പരിഗണിക്കും. വില വർധന ആശുപത്രി നടത്തിപ്പിനെ കാര്യമായി ബാധിക്കുന്നു എന്നാണ് ആശുപത്രി മാനേജ്‌മെന്റുകളുടെ വാദം.

Read also: അഴിമതി ആരോപണം; കൊവാക്‌സിൻ കരാർ റദ്ദാക്കിയേക്കുമെന്ന് ബ്രസീൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE