കുവൈറ്റിൽ നിന്നെത്തുന്നവർക്ക് ആർടിപിസിആർ പരിശോധന ഒഴിവാക്കി; കേന്ദ്രം

By Team Member, Malabar News
No RTPCR Test Is Needed To Passengers From Kuwait In India
Ajwa Travels

ന്യൂഡെൽഹി: ആർടിപിസിആർ പരിശോധനക്ക് ഇളവ് നൽകിയ രാജ്യങ്ങളുടെ പട്ടികയിൽ കുവൈറ്റിനെയും ഉൾപ്പെടുത്തി കേന്ദ്രസർക്കാർ. കുവൈറ്റിൽ നിന്നുള്ള ആളുകൾക്ക് രണ്ട് ഡോസ് വാക്‌സിനേഷൻ കഴിഞ്ഞതാണെങ്കിൽ പിസിആർ പരിശോധന നടത്തേണ്ടതില്ലെന്നാണ് അധികൃതർ വ്യക്‌തമാക്കിയിട്ടുള്ളത്.

ഏപ്രില്‍ 29ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പട്ടികയിലുള്‍പ്പെട്ട 108 രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന ആവശ്യമില്ല. ഹോങ് കോങ്, യുക്രൈന്‍, യുഎസ്എ, സിങ്കപ്പൂര്‍, ബ്രസീല്‍, ഈജിപ്‌ത്‌, ഇറാന്‍, മാല്‍ദ്വീപ്‌സ്, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളും പട്ടികയിലുണ്ട്. ഈ പട്ടികയിൽ ഇതുവരെ കുവൈറ്റിനെ ഉൾപ്പെടുത്താഞ്ഞത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

കുവൈറ്റിലുള്ള ഭൂരിഭാഗം ആളുകളും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവരാണ്. വലിയൊരു ശതമാനം ജനങ്ങളും ബൂസ്‌റ്റര്‍ ഡോസും സ്വീകരിച്ചിട്ടുണ്ട്. അതിന് പിന്നാലെയാണ് ഇപ്പോൾ കേന്ദ്രസർക്കാർ കുവൈറ്റിൽ നിന്നുള്ളവർക്കും ആർടിപിസിആർ പരിശോധന വേണ്ടെന്ന് വ്യക്‌തമാക്കിയത്‌.

Read also: ‘മലയാള സിനിമ ഇൻഡസ്‌ട്രി ഏറ്റവും അപകടകരം; ഹേമ കമ്മീഷൻ നിർദ്ദേശങ്ങൾ നടപ്പാക്കണം’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE