50 വയസ് കഴിഞ്ഞവർ നാലാം ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിക്കണം; കുവൈറ്റ്

By Team Member, Malabar News
People Above Age 50 Should Take Covid Vaccine Said Kuwait
Ajwa Travels

കുവൈറ്റ്: നാലാം ഡോസ് കോവിഡ് വാക്‌സിൻ എടുക്കാൻ നിർദ്ദേശം നൽകി കുവൈറ്റ് ആരോഗ്യ പ്രതിരോധ മന്ത്രാലയം. 50 വയസിന് മുകളിൽ ഉള്ള ആളുകളും പ്രതിരോധശേഷി കുറഞ്ഞ ആളുകളും നാലാം ഡോസ്(രണ്ടാം ബൂസ്‌റ്റർ ഡോസ്) വാക്‌സിൻ എടുക്കണമെന്നാണ് അധികൃതർ നിർദ്ദേശം നൽകിയിരിക്കുന്നത്.

കൂടാതെ ആദ്യ ബൂസ്‌റ്റർ ഡോസ് എടുത്ത ശേഷം 4 മാസങ്ങൾ പിന്നിട്ട 12 വയസിന് മുകളിൽ ഉള്ള ആളുകൾക്കും രണ്ടാം ബൂസ്‌റ്റർ ഡോസ് സ്വീകരിക്കാമെന്നും അധികൃതർ വ്യക്‌തമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് കേസുകളിൽ വർധന ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഇപ്പോൾ നാലാം ഡോസ് വാക്‌സിൻ സ്വീകരിക്കാൻ കുവൈറ്റ് ആളുകൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

Read also: മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശം; മുഖ്യമന്ത്രി വിശദീകരണം തേടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE