‘മലയാള സിനിമ ഇൻഡസ്‌ട്രി ഏറ്റവും അപകടകരം; ഹേമ കമ്മീഷൻ നിർദ്ദേശങ്ങൾ നടപ്പാക്കണം’

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട് ചർച്ച ചെയ്യാനുളള സർക്കാർ തീരുമാനത്തിൽ പ്രതികരണവുമായി നടി രഞ്‌ജിനി സെൽവരാജ്. റിപ്പോർട് ചർച്ച ചെയ്യാൻ മെയ് നാലിന് യോഗം വിളിച്ചിരിക്കുകയാണ്. എന്നാൽ എന്തിനാണ് സിനിമാ സംഘടനകളുമായി സർക്കാർ ഒരു കൂടിക്കാഴ്‌ച നടത്തുന്നത് എന്നും റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ നിയമസഭാംഗങ്ങൾക്ക് തീരുമാനങ്ങൾ എടുക്കാൻ കഴിയുന്നില്ലേ എന്നും താരം ചോദിക്കുന്നു.

അടൂർ, ഹേമ കമ്മീഷൻ റിപ്പോർട്ടുകളുടെ നിർണായകമായ ശുപാർശകൾ വർഷങ്ങളായി തുടരുകയാണ്, എന്തുകൊണ്ടാണ് ഈ സർക്കാർ അതിന്റെ കണ്ടെത്തലുകളുടെ അടിസ്‌ഥാനത്തിൽ ഉറച്ച തീരുമാനമെടുക്കാൻ വൈകുന്നത്? ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും അപകടകരമായ ഇന്‍ഡസ്‌ട്രി മലയാള സിനിമയാണ് എന്ന് തെളിയിക്കും വിധം മറ്റൊരു നടിക്ക് നേരെ ഒരു ആക്രമണവും കൂടി ഉണ്ടായിട്ടും സിനിമ സംഘടനയുമായി യോഗം കൂടിയിരിക്കാൻ ഇത് റോക്കറ്റ് സയൻസ് അല്ല എന്ന് രഞ്‌ജിനി പ്രതികരിച്ചു

‘റിപ്പോർട്ടുകളുടെ ശുപാർശകൾ ചർച്ച ചെയ്യുവാനായി സിനിമാസംഘടനകൾ എന്ന് മുതലാണ് പ്രതിപക്ഷ പാർട്ടികൾ ആയത്? ഭാവിയിൽ നിയമം നടപ്പാക്കുന്നതിന് അംഗീകാരം ലഭിക്കാൻ ഇത് നിയമസഭയിൽ അവതരിപ്പിക്കേണ്ടതല്ലേ? ഞാൻ എന്റെ സിനിമാ വ്യവസായത്തെ സ്നേഹിക്കുന്നു, അതിനോട് നന്ദിയുള്ളവനാണ്. പക്ഷേ ചില മോശം ആപ്പിളുകൾക്ക് ഇരയാകുന്ന ഭാവി തലമുറയെക്കുറിച്ച് എനിക്ക് വളരെ ആശങ്കയുണ്ട്’, രഞ്‌ജിനി അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE