കുവൈറ്റിലെ താമസ സ്‌ഥലങ്ങളിൽ പരിശോധന കർശനം; 328 പ്രവാസികൾ അറസ്‌റ്റിൽ

By Team Member, Malabar News
328 Expats Were Arrested In Kuwait For Violating Rules

കുവൈറ്റ്: അനധികൃത താമസക്കാരായ പ്രവാസികളെയും, തൊഴിൽനിയമ ലംഘകരെയും കണ്ടെത്താനുള്ള പരിശോധനകൾ കുവൈറ്റിൽ തുടരുന്നു. കഴിഞ്ഞ ദിവസം 328 പേരെയാണ് വിവിധ സ്‌ഥലങ്ങളിൽ നിന്നും അറസ്‌റ്റ് ചെയ്‌തത്‌. നിയമ ലംഘകര്‍ക്ക് പുറമെ വിവിധ കേസുകളില്‍ പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്നവരും അറസ്‌റ്റിലായവരില്‍ ഉള്‍പ്പെടുന്നുണ്ട്.

അഹ്‍മദി ഗവര്‍ണറേറ്റിലെ  അല്‍ വഫ്റ, മിന അബ്‍ദുല്ല ഏരിയകളില്‍ പബ്ളിക് സെക്യൂരിറ്റി വിഭാഗം ഉദ്യോഗസ്‌ഥര്‍ നടത്തിയ പരിശോധനയില്‍ 162 പേരെ പിടികൂടി. ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ 166 പേരെയാണ് അറസ്‌റ്റ് ചെയ്‌തത്. ഇവരിൽ 109 പേര്‍ താമസ രേഖകളുടെ കാലാവധി കഴിഞ്ഞവരായിരുന്നു. കൂടാതെ മൂന്ന് പേരില്‍ നിന്ന് ലഹരി വസ്‍തുക്കള്‍ പിടികൂടി. ഇവരില്‍ മറ്റ് നിയമ ലംഘനങ്ങളും കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കുവൈറ്റ് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അഹ്‍മദ് നവാഫ് അല്‍ അഹ്‍മദ് അല്‍ സബാഹിന്റെ നിര്‍ദ്ദേശ പ്രകാരമാണ് രാജ്യവ്യാപക പരിശോധന നടക്കുന്നത്. താമസ നിയമലംഘകര്‍ ഉള്‍പ്പടെ രാജ്യത്തെ വിവിധ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.

Read also: കൂളിമാട് പാലത്തിന്റെ തകർച്ച; റിപ്പോർട്ടിൽ വ്യക്‌തത തേടുകയാണ് ചെയ്‌തതെന്ന്‌ മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE