കുവൈത്ത്; ലോകത്ത് ഏറ്റവും കൂടുതൽ സന്തോഷമുള്ള അറബ് രാജ്യം

രാജ്യാന്തര സന്തോഷ ദിനത്തോടനുബന്ധിച്ചു പുറത്തിറക്കിയ വേൾഡ് ഹാപ്പിനെസ് റിപ്പോർട്ടിലാണ് അറബ് മേഖലയിൽ കുവൈത്ത് ഒന്നാം സ്‌ഥാനം നേടിയത്.

By Trainee Reporter, Malabar News
Pravasilokam
Rep. Image
Ajwa Travels

കുവൈത്ത് സിറ്റി: ലോകത്ത് ഏറ്റവും കൂടുതൽ സന്തോഷമുള്ള അറബ് രാജ്യമായി കുവൈത്ത്. രാജ്യാന്തര സന്തോഷ ദിനത്തോടനുബന്ധിച്ചു പുറത്തിറക്കിയ വേൾഡ് ഹാപ്പിനെസ് റിപ്പോർട്ടിലാണ് അറബ് മേഖലയിൽ കുവൈത്ത് ഒന്നാം സ്‌ഥാനം നേടിയത്. ആഗോളതലത്തിൽ 13ആം സ്‌ഥാനത്താണ് കുവൈത്ത്.

143 രാജ്യങ്ങളിലെ 2021 മുതൽ 2023 വരെയുള്ള ഡാറ്റകൾ വിശകലനം ചെയ്‌താണ്‌ പട്ടിക തയ്യാറാക്കുന്നത്. ജനജീവിതം, സാമൂഹിക സാഹചര്യങ്ങൾ, വരുമാനം, സ്വാതന്ത്ര്യം, അഴിമതി, അഴിമതിയുടെ അഭാവം എന്നിവ ഉൾപ്പടെ വിവിധ ഘടകങ്ങൾ വിലയിരുത്തിയാണ് വേൾഡ് ഹാപ്പിനെസ് ലിസ്‌റ്റ് പ്രസിദ്ധീകരിക്കുന്നത്. കുവൈത്തിന് പിന്നാലെ യുഎഇ രണ്ടാം സ്‌ഥാനവും ആഗോളതലത്തിൽ 22ആം സ്‌ഥാനവും നേടി.

സൗദി അറേബ്യ അറബ് ലോകത്ത് മൂന്നാം സ്‌ഥാനവും ആഗോളതലത്തിൽ 28ആം സ്‌ഥാനവും നേടി. ഫിൻലൻഡ്‌ തുടർച്ചയായ ഏഴാം വർഷവും ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന സ്‌ഥാനം നിലനിർത്തി. ലെബനനും അഫ്‌ഗാനിസ്‌ഥാനുമാണ് പട്ടികയിൽ അവസാനം ഉള്ളത്. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ആഗോളതലത്തിൽ 23 സ്‌ഥാനത്തും യുകെ 20ആം സ്‌ഥാനത്തും എത്തി.

Most Read| സുപ്രീം കോടതി താക്കീത്; തിരഞ്ഞെടുപ്പ് ബോണ്ടിലെ എല്ലാ വിവരങ്ങളും കൈമാറി എസ്ബിഐ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE