സുപ്രീം കോടതി താക്കീത്; തിരഞ്ഞെടുപ്പ് ബോണ്ടിലെ എല്ലാ വിവരങ്ങളും കൈമാറി എസ്ബിഐ

തിരഞ്ഞെടുപ്പ് കടപ്പത്രങ്ങളുടെ സീരിയൽ നമ്പറുകൾ, ഓരോ ബോണ്ടിലെയും സവിശേഷ നമ്പറുകൾ എന്നിവ ഉൾപ്പെടെയാണ് കൈമാറിയത്.

By Trainee Reporter, Malabar News
The Supreme Court
Ajwa Travels

ന്യൂഡെല്‍ഹി: സുപ്രീം കോടതിയുടെ കർശന താക്കീതിന് പിന്നാലെ തിരഞ്ഞെടുപ്പ് ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി എസ്ബിഐ. തിരഞ്ഞെടുപ്പ് കടപ്പത്രങ്ങളുടെ സീരിയൽ നമ്പറുകൾ, ഓരോ ബോണ്ടിലെയും സവിശേഷ നമ്പറുകൾ എന്നിവ ഉൾപ്പെടെയാണ് കൈമാറിയത്.

അക്കൗണ്ട് നമ്പറും കെവൈസി വിവരങ്ങളും ഒഴികെയുള്ളതെല്ലാം കൈമാറിയെന്നാണ് എസ്ബിഐ സുപ്രീം കോടതിയെ സത്യവാങ്മൂലത്തിൽ അറിയിച്ചത്. എസ്ബിഐ നേരത്തെ സമർപ്പിച്ച വിവരങ്ങൾ പൂർണമല്ലെന്ന് കാട്ടി അതൃപ്‌തി രേഖപ്പെടുത്തിയ കോടതി എല്ലാ വിവരങ്ങളും മാര്‍ച്ച് 21 വ്യാഴാഴ്‌ചക്കുള്ളില്‍ വെളിപ്പെടുത്തണമെന്ന് കർശന നിര്‍ദേശം നൽകിയിരുന്നു. ഇന്ന് അഞ്ചുമണിക്ക് മുന്നേ വിവരങ്ങൾ കൈമാറണമെന്നായിരുന്നു നിർദ്ദേശം.

ലഭിക്കുന്ന വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും ചീഫ് ജസ്‌റ്റിസ്‌ അധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചിരുന്നു. ബോണ്ടുകൾ വാങ്ങിയവരുടെയും ലഭിച്ചവരുടെയും പേരുകൾ, തീയതി, എത്ര രൂപ തുടങ്ങിയവ ഉൾപ്പടെ മുഴുവൻ വിവരങ്ങളും കൈമാറാനായിരുന്നു മുൻപ് കോടതി നൽകിയ നിർദ്ദേശം.

എന്നാൽ, ബോണ്ട് നമ്പർ പരസ്യമാക്കാതെ പ്രത്യേകം എടുത്തു പറഞ്ഞ വിവരങ്ങൾ മാത്രമാണ് എസ്ബിഐ കൈമാറിയതും കമ്മീഷൻ പ്രസിദ്ധീകരിച്ചതും. തുടർന്നാണ് വിഷയം കോടതി സ്വമേധയാ വീണ്ടും പരിഗണിച്ചത്. ഇതോടെയാണ് മുഴുവൻ വിവരങ്ങളും ഇന്ന് കൈമാറാൻ നിർദ്ദേശം നൽകിയത്.

Most Read| 123 അടി നീളമുള്ള ദോശ! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ സംഘത്തിൽ മലയാളി ഷെഫും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE