തിരഞ്ഞെടുപ്പ് ബോണ്ട്: വ്യാഴാഴ്‌ചക്കകം എല്ലാം വെളിപ്പെടുത്തണം; സുപ്രീം കോടതി

സംഭാവന നൽകിയ രണ്ട് വ്യവസായ സംഘടനകൾ രഹസ്യ വിവരങ്ങൾ പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചു. എന്നാൽ, ഈ ഘട്ടത്തിൽ വ്യവസായികളുടെ അപേക്ഷ പരിഗണിക്കാൻ തയ്യാറല്ലെന്ന് കോടതി വ്യക്‌തമാക്കി.

By Desk Editor, Malabar News
Supreme Court
Rep. Image
Ajwa Travels

ന്യൂഡെല്‍ഹി: തിരഞ്ഞെടുപ്പ് ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും മാര്‍ച്ച് 21 വ്യാഴാഴ്‌ചക്കുള്ളില്‍ വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതിയുടെ കർശന നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട സത്യവാങ്‌മൂലം മാര്‍ച്ച് 21ന് വൈകിട്ട് അഞ്ചുമണിക്ക് മുന്‍പായി ഫയല്‍ചെയ്യണമെന്നാണ് സുപ്രീം കോടതി എസ്‌ബിഐ ചെയര്‍മാന് നിര്‍ദേശം നല്‍കിയത്. എസ്‌ബിഐയില്‍നിന്ന് വിവരങ്ങള്‍ ലഭിക്കുന്നതനുസരിച്ച് ഇതെല്ലാം വെബ്‌സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്യണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോടും കോടതി ആവശ്യപ്പെട്ടു.

ഓരോ ബോണ്ടിന്റെയും ‘സീരിയല്‍ നമ്പര്‍’ അടക്കമുള്ള വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നാണ് ചീഫ് ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നേരത്തെ എസ്‌ബിഐ കൈമാറിയ വിവരങ്ങള്‍ പൂര്‍ണമല്ലെന്ന് ആരോപിച്ചുള്ള ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. തിരഞ്ഞെടുപ്പ് ബോണ്ടുമായി ബന്ധപ്പെട്ട് ബാങ്കിന്റെ കൈവശമുള്ള എല്ലാവിവരങ്ങളും പുറത്തുവിടണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും കോടതി പറഞ്ഞു.

ഏതൊക്കെ വിവരങ്ങളാണ് വെളിപ്പെടുത്തേണ്ടത് അത് വെളിപ്പെടുത്താമെന്നാണ് എസ്‌ബിഐയുടെ നിലപാട്. എന്നാല്‍, ഇത് ഒരിക്കലും ഉചിതമായി തോന്നുന്നില്ല. എല്ലാ വിവരങ്ങളും വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാല്‍ അത് എല്ലാ വിവരങ്ങളുമാണ്. ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും പുറത്തുവരേണ്ടതുണ്ടെന്നും ചീഫ് ജസ്‌റ്റിസ്‌ വ്യക്‌തമാക്കി.

തിരഞ്ഞെടുപ്പ് ബോണ്ടുമായി ബന്ധപ്പെട്ട് നേരത്തെ എസ്‌ബിഐ പുറത്തുവിട്ട വിവരങ്ങള്‍ പൂര്‍ണമല്ലെന്ന് കാാണിച്ച് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. ആരെല്ലാം ഏതൊക്കെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കാണ് ബോണ്ട് നല്‍കിയതെന്ന് വ്യക്‌തമാക്കുന്ന പ്രത്യേക നമ്പറുകള്‍ ഉള്‍പ്പെടെ വെളിപ്പെടുത്തണം എന്നായിരുന്നു ആവശ്യം. ഇതുസംബന്ധിച്ചാണ് സുപ്രീംകോടതി ഇന്ന് വ്യക്‌തത വരുത്തിയത്.

‘ബോണ്ടിനെ സംബന്ധിച്ച വിശദാംശങ്ങൾ ജനങ്ങൾ അറിയേണ്ടതാണ് എന്ന് കരുതുന്നു. എന്നാൽ വിധി ഉപയോഗിച്ച് വ്യവസായികളെ വേട്ടയാടുന്ന അവസ്‌ഥ ഉണ്ടാകരുത്’ എന്ന് എസ്‌ബിഐ കോടതിയിൽ അറിയിച്ചു.

KAUTHUKAM | ഗണേശ വിഗ്രഹവും ‘ജൂനിയർ മാൻഡ്രേക്ക്’ അവസ്‌ഥയും!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE