കുവൈത്തിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

ഏപ്രിൽ ഒമ്പത് മുതൽ 14 വരെയാണ് അവധി.

By Trainee Reporter, Malabar News
Kuwait
Ajwa Travels

കുവൈത്ത് സിറ്റി: കുവൈത്തിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. രാജ്യത്ത് അഞ്ച് ദിവസമാണ് അവധി ലഭിക്കുക. തിങ്കളാഴ്‌ച ചേർന്ന മന്ത്രിസഭാ  യോഗത്തിലാണ് തീരുമാനം. ഏപ്രിൽ ഒമ്പത് മുതൽ 14 വരെയാണ് അവധി. ഏപ്രിൽ 14 ഞായറാഴ്‌ച മുതൽ പ്രവൃത്തി ദിവസം പുനരാരംഭിക്കും. പൊതു അവധി ദിവസങ്ങളായ വെള്ളി, ശനി കൂടി ചേർന്നാണ് അഞ്ച് ദിവസത്തെ അവധി ലഭിക്കുക.

ഈ ദിവസങ്ങളിൽ സർക്കാർ മന്ത്രാലയങ്ങൾ, ഏജൻസികൾ, പൊതുസ്‌ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കില്ല. എന്നാൽ, അടിയന്തിര ആവശ്യങ്ങൾക്കുള്ള സ്‌ഥാപനങ്ങൾ പ്രവർത്തിക്കും. അതേസമയം, സൗദി അറേബ്യയിലെ സ്വകാര്യ സ്‌ഥാപനങ്ങൾക്കും നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ഏപ്രിൽ ഒമ്പത് മുതൽ നാല് ദിവസമായിരിക്കും സ്വകാര്യ മേഖല സ്‌ഥാപനങ്ങൾക്കുള്ള അവധിയെന്ന് മന്ത്രാലയം വ്യക്‌തമാക്കി. രാജ്യത്തെ തൊഴിൽ നിയമത്തിലെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളുടെ ആർട്ടിക്കിൾ 24 രണ്ടാം ഖണ്ഡികയിൽ വ്യക്‌തമാക്കിയിരിക്കുന്ന ചട്ടങ്ങൾ പാലിക്കണമെന്ന് തൊഴിലുടമകളോട് മന്ത്രാലയം ആവശ്യപ്പെട്ടു.

Most Read| 123 അടി നീളമുള്ള ദോശ! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ സംഘത്തിൽ മലയാളി ഷെഫും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE