കൂളിമാട് പാലത്തിന്റെ തകർച്ച; റിപ്പോർട്ടിൽ വ്യക്‌തത തേടുകയാണ് ചെയ്‌തതെന്ന്‌ മന്ത്രി

By Team Member, Malabar News
Minister Mohammed Riyas About The koolimad Bridge Collapse Report
Ajwa Travels

കോഴിക്കോട്: കൂളിമാട് പാലത്തിന്റെ തകർച്ച സംബന്ധിച്ച റിപ്പോർട് തള്ളിയിട്ടില്ലെന്ന് വ്യക്‌തമാക്കി മന്ത്രി മുഹമ്മദ് റിയാസ്. റിപ്പോർട്ടിൽ വ്യക്‌തത തേടുകയാണ് ചെയ്‌തതെന്നും, ഏത് തരം പിഴവാണെങ്കിലും അത് പരിഹരിക്കപ്പെടണമെന്നും മന്ത്രി വ്യക്‌തമാക്കി.

കൂടാതെ പാലത്തിന്റെ തകർച്ചയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്‌ഥരുടെ വീഴ്‌ച ഉൾപ്പടെ പരിശോധിക്കുമെന്നും, ഊരാളുങ്കലിന്റെ വാദം അതേപടി അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് കൂളിമാട് കടവില്‍ നിര്‍മിക്കുന്ന പാലത്തിന്റെ ബീമുകള്‍ തകര്‍ന്ന് ഒരു മാസം പൂര്‍ത്തിയാകാനിരിക്കെയാണ് പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് വിഭാഗം അന്വേഷണ റിപ്പോര്‍ട് സമര്‍പ്പിച്ചത്.

എന്നാൽ എന്താണ് അപകടത്തിലേക്ക് നയിച്ച പ്രധാന കാരണമെന്ന് വ്യക്‌തമാക്കാന്‍ ആവശ്യപ്പെട്ട് മന്ത്രി റിപ്പോർട് മടക്കി അയക്കുകയായിരുന്നു. മാനുഷിക പിഴവാണെങ്കില്‍ വിദഗ്‌ധ തൊഴിലാളികള്‍ ഇല്ലാതിരുന്നതാണോ അപകടത്തിന് കാരണമെന്ന് വിശദമാക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു. കഴിഞ്ഞ മെയ് 16ആം തീയതിയാണ് കൂളിമാട് പാലത്തിന്റെ മൂന്ന് ബീമുകള്‍ നിര്‍മാണത്തിനിടെ തകര്‍ന്നത്.

Read also: കായംകുളം സ്‌കൂളിലെ ഭക്ഷ്യവിഷബാധ; റിപ്പോർട് പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE