വാക്‌സിൻ എടുത്തവർക്ക് പിസിആർ വേണ്ട; നിബന്ധനയിൽ മാറ്റം

By News Bureau, Malabar News
covid test
Representational Image
Ajwa Travels

ഡെൽഹി: യുഎഇ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് പോകുന്നവർ കോവിഡ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടെങ്കിൽ ഇനി യാത്രയ്‌ക്ക് മുൻപുള്ള പിസിആർ ടെസ്‌റ്റ് വേണ്ട. അതേസമയം വാക്‌സിൻ എടുക്കാത്തവർ യാത്രയ്‌ക്ക് 72 മണിക്കൂറിനകമുള്ള പിസിആർ ടെസ്‌റ്റ് ഹാജരാക്കണം.

വാക്‌സിൻ എടുത്തവർ സർട്ടിഫിക്കറ്റ് എയർ സുവിധ പോർട്ടലിൽ അപ്‍ലോഡ് ചെയ്യണം. രോഗലക്ഷണമുള്ളവരെ വിമാനത്താവളത്തിൽ തന്നെ പരിശോധനയ്‌ക്ക് വിധേയരാക്കുന്നതാണ്.

അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് പിസിആർ ടെസ്‌റ്റ് വേണ്ടെന്നും അധികൃതർ വ്യക്‌തമാക്കി.

യുഎഇ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്കു മാത്രം പിസിആർ ടെസ്‌റ്റ് നിബന്ധന തുടർന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇന്ത്യയിൽ നിന്ന് 2 ഡോസ് വാക്‌സിൻ എടുത്തവർക്കു മാത്രമായിരുന്നു നേരത്തെ ഇളവ് നൽകിയിരുന്നത്.

Most Read: ചങ്ങനാശേരിയിലെ സമരത്തിന് പിന്നിൽ കുത്തിത്തിരുപ്പ് സംഘം; വിഡി സതീശൻ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE