തിരുവനന്തപുരം: എൻസിപി സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്തേക്ക് തോമസ് കെ തോമസിനെ പിന്തുണച്ചു 14 ജില്ലാ പ്രസിഡണ്ടുമാർ. ദേശീയ ജനറൽ സെക്രട്ടറി ജിതേന്ദ്ര ആവാദിന് ജില്ലാ പ്രസിഡണ്ടുമാർ പിന്തുണക്കത്ത് നൽകി. രണ്ടു ദിവസത്തിനുള്ളിൽ പാർട്ടി ദേശീയ അധ്യക്ഷൻ ശരത് പവാർ പ്രഖ്യാപനം നടത്തും.
ജിതേന്ദ്ര ആവാദ് കേരളത്തിൽ പ്രധാന നേതാക്കളെ കണ്ട് ചർച്ച നടത്തിയിരുന്നു. പിസി ചാക്കോയുടെ രാജിക്ക് പിന്നാലെ പാർട്ടി പ്രതിസന്ധിയിൽ നിൽക്കുന്ന ഘട്ടത്തിൽ തോമസ് കെ തോമസ് നേതൃപദവിയിലേക്ക് വരട്ടെ എന്ന നിർദ്ദേശം മന്ത്രി എകെ ശശീന്ദ്രനാണ് മുന്നോട്ടുവെച്ചത്. പിസി ചാക്കോയും ഇതിനെ എതിർത്തില്ല. തുടർന്ന് ജില്ലാ നേതാക്കൻമാരുടെ അഭിപ്രായം അറിയാൻ വേണ്ടിയാണ് ജിതേന്ദ്ര ആവാദിനെ കേരളത്തിലേക്ക് അയച്ചത്.
Most Read| മദ്യനയത്തിൽ മുങ്ങി എഎപി സർക്കാർ; 2002 കോടിയുടെ വരുമാന നഷ്‌ടമെന്ന് സിഎജി റിപ്പോർട്