കോഴിക്കോട്: ഇടതുപക്ഷത്തെ ക്ഷീണിപ്പിക്കുന്ന ഒരു നിലപാടും എടുക്കില്ലെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. എന്‍സിപി ഇടതുമുന്നണി വിടില്ലെന്നും ഇപ്പോള്‍ നടക്കുന്നത് അടിസ്‌ഥാന രഹിതമായ ചര്‍ച്ചയാണെന്നും മന്ത്രി പറഞ്ഞു. ഇടതു മുന്നണിയില്‍ സീറ്റ് ചര്‍ച്ച നടന്നിട്ടില്ല, എകെ ശശീന്ദ്രന്‍ കോഴിക്കോട് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
എന്‍സിപി ഇടതുമുന്നണി വിടുന്നുവെന്ന പ്രചാരണം വന്നിരുന്നു. ഇതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഏത് മുന്നണിയിലും മറ്റൊരു പാര്‍ട്ടി വന്നാല്‍ വിട്ടു വീഴ്‌ച വേണ്ടിവരും. കൂടുതല്‍ സീറ്റ് ആവശ്യപ്പെടുന്നതില്‍ തെറ്റില്ല. അതില്‍ അവസാനമുണ്ടാകുന്ന തീരുമാനം മാത്രം നോക്കിയാല്‍ മതിയെന്നും എകെ ശശീന്ദ്രന്‍ പറഞ്ഞു.
Read Also: യുകെയിൽ നിന്നെത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം